isl-football

കേരള ബ്ളാസ്റ്റേഴ്സ് Vs എ.ടി.കെ മോഹൻ ബഗാൻ പോരാട്ടത്തോടെ ഐ.എസ്.എൽ ഏഴാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകുന്നു

കൊവി​ഡി​ന്റെ വരവി​ന് ശേഷം ഇന്ത്യയി​ൽ നടക്കുന്ന ആദ്യത്തെ പ്രമുഖ കായി​ക ടൂർണമെന്റ്

​ ​ഇ​​​ന്ത്യ​​​ൻ​​​ ​​​ഫു​​​ട്ബാ​​​ളിനെ പ്രൊഫഷണലിസത്തിന്റെയും മാർക്കറ്റിംഗിന്റെയും ചിറകിലേറ്റി,ആരാധകഹൃദയങ്ങളിലെ ആവേശമാക്കിയ ​ഐ.എസ്.എല്ലിന്റെ ഏ​​​ഴാം​​​ ​​​സീ​​​സ​​​ണി​​​ന് ​ഇന്ന് ​​​ഗോ​​​വ​​​യി​​​ൽ​​​ ​​​തു​​​ട​​​ക്ക​​​മാ​​​കു​​​കയാണ്. ​​​കൊ​​​വി​​​ഡ് ​​​മ​​​ഹാ​​​മാ​​​രി​​​യു​​​ടെ​​​ ​​​വരവി​ന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ വലി​യ കായി​ക പരി​പാടി​യാണി​ത്. ഈ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ​​​തി​​​വ് ​​​ഹോം​​​ ​​​ആ​​​ൻ​​​ഡ് ​​​എ​​​വേ​​​ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​ ​​​ഗോ​​​വ​​​യി​​​ലെ​​​ ​​​മൂ​​​ന്ന് ​​​വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണ് ​​​ഇ​​​ക്കു​​​റി​​​ ​​​എ​​​ല്ലാ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളും​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഗാലറികളിൽ ആർപ്പുവിളികളുയർത്താൻ ആരാധകരുണ്ടാവില്ലെങ്കിലും ടെലിവിഷൻ സ്ക്രീനുകളിൽ ​ ​രാ​​​ത്രി​​​ 7.30​​​ മുതൽ കാൽപ്പന്തുകളിയുടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങൾ ലൈവായി പിറക്കും. ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിലെ മുടിചൂടാമന്നന്മാരായ മോഹൻ ബഗാനെക്കൂടി ആവാഹിച്ച് എ.ടി.കെ - മോഹൻ ബഗാനായി വരുന്ന നിലവിലെ ചാമ്പ്യന്മാരും കാൽപ്പന്തുകളിയു‌ടെ കാൽപ്പനികത ഹൃദയസംഗീതമാക്കിയ ആരാധകവൃന്ദത്തിലൂടെ പുതുകാലത്തിന്റെ ഫുട്ബാൾ വസന്തമായി മാറിയ കേരള ബ്ളാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഏഴാം സീസണിന്റെയും കൊടിയേറ്റം.ഗോവയുടെ മണ്ണിലെ ഫുട്ബാൾ സംഗീതം മനംകുളിപ്പിക്കുന്ന മാസങ്ങളാണ് വരാനിരിക്കുന്നത്. ഈ കെട്ടകാലത്തെ കാൽപ്പന്തുകളിയു‌ടെ മാസ്മരികതയാകുന്ന പ്രതീക്ഷയു‌ടെ പുൽനാമ്പുകൾകൊണ്ട് മറികടക്കാനുള്ള ശ്രമങ്ങൾക്ക് കാതോർക്കാം....

ചാരത്തിൽ നിന്ന് ചിറകടിച്ചുയരാൻ മഞ്ഞപ്പട,

അടക്കിവാഴാൻ എ.ടി.കെ -ബഗാൻ

കഴിഞ്ഞ രണ്ട് സീസണുകളിൽ നേരിട്ട തകർച്ചയുടെ ചാരത്തിൽ നിന്ന് ഫീനിക്സിനെപ്പോലെ ചിറകടിച്ചുയരാൻ തുനിഞ്ഞിറങ്ങുകയാണ് കേരള ബ്ളാസ്റ്റേഴ്സ്. ഉടമസ്ഥതയിലും പരിശീലകനിലും മുതൽ കളിക്കാരിൽവരെ മാറ്റം ദൃശ്യം.

മോഹൻ ബഗാനിലായിരുന്ന കിബു വികുനയാണ് ബ്ളാസ്റ്റേഴ്സിന്റെ പുതിയ കോച്ച്.

ഇത്തവണ തുറുപ്പുചീട്ടായി അവതരിപ്പിക്കുന്ന ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പർ ഐ.എസ്.എല്ലിലെ തന്നെ ഏറ്റവും മൂല്യമേറിയ താരമായി മാറാൻ വഴിയുണ്ട്. ആസ്ട്രേലിയൻ ലീഗിൽ നിന്നും ഐഎസ്എല്ലിലേക്ക് ഹൂപ്പറെത്തുമ്പോൾ ക്ലബ്ബിന്റെ പ്രതീക്ഷകൾ വാനോളമാണ്. തന്റെ കരിയറിലുടനീളം മിന്നും പ്രകടനവുമായി തിളങ്ങിയ ഹൂപ്പറിനെ മുന്നിൽ നിർത്തി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് അക്രമണത്തിന് മൂർച്ച കൂട്ടുന്നത്. പ്രീമിയർ ലീഗിലും സ്കോട്ടിഷ് ലീഗിലുമടക്കം കളിച്ച അനുഭവ സമ്പത്ത് തന്നെയാണ് താരത്തിന്റെ കൈമുതൽ. പുതിയ സീസണിൽ വിട്ടുപോയ ഒഗുബച്ചെയ്ക്ക് പകരക്കാരനായി അതുക്കുംമേലേ നിൽക്കുന്ന കളിക്കാരനെ കൊണ്ടുവരുന്നതിൽ സെർബിയക്കാരായ പുതിയ മാനേജ്മെന്റ് വിജയിച്ചിരിക്കുന്നു.

സെൽറ്റിക്, നോർവിച്ച് സിറ്റി, ഷെഫീൽഡ് വെനസ്ഡേ, വെല്ലിംഗ്ടൺ ഫെനിക്സ് എന്നീ പ്രമുഖ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ ശേഷമാണ് ഐ.എസ്.എല്ലിലേക്കുള്ള ഹൂപ്പറുടെ വരവ്. ഇപ്പോൾ ആസ്ട്രേലിയൻ എ ലീഗിലെ വെല്ലിംഗ്ടൺ ഫീനിക്സിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും നാല് അസിസ്റ്റുമടക്കം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരത്തിന്റെ തുടക്കം ടോട്ടനം ഹോട്ട്സ്പറിന്റെ അക്കാദമിയിൽ നിന്നുമാണ്. ഫിനിഷിംഗിലെ കൃത്യതയാണ് ഗാരി ഹൂപ്പറെ കളിയിലെ മൂപ്പനാക്കി മാറ്റുന്നത്.

ഗാരിയുടെ പങ്കാളിയാകാൻ ആസ്ട്രേലിയൻ താരം ജോർദാൻ മുറെയും അർജന്റീനിയൻ സ്ട്രൈക്കർ ഫകുണ്ടോ പെരേരയും ടീമിലുണ്ട്. മലയാളി താരം കെ.പി രാഹുലിനെ വിംഗിൽ പരീക്ഷിക്കാനാകും കോച്ച് കിബു തീരുമാനിക്കുക. രാഹുലിന്റെ വേഗതയും ഗാരിയുടെ ഫിനിഷിംഗും കൂടുതൽ ഗോൾ സ്കോർ ചെയ്യാൻ ബ്ലാസ്റ്റേഴ്സിനെ സഹായിക്കും.മദ്ധ്യനിരയിൽ സഹൽ അബ്ദുൽ സമദ് എത്രത്തോളം ഇഴുകിച്ചേർന്ന് കളിക്കുന്ന എന്നതിനെ ആശ്രയിച്ചിരിക്കും മഞ്ഞപ്പടയുടെ ഗോൾ സാദ്ധ്യതകൾ.

വിവിധ ലാറ്റിൻ അമേരിക്കൻ ലീഗുകളിൽ കളിച്ച് പരിചയമുള്ള, ചടുലമായ ആക്രമണ നീക്കങ്ങൾക്ക് പേരുകേട്ട അർജന്റീനിയൻ താരം ഫകുണ്ടോ എബെൽ പെരേരയാണ് ആദ്യ ഇലവനിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന വിദേശ താരങ്ങളിലൊരാൾ. ചിലിയൻ, മെക്സിക്കൻ, അർജന്റീനിയൻ ലീഗുകളിൽ മാറി മാറി മാറ്റുരച്ച അദ്ദേഹം ഗ്രീക്ക് ക്ലബ്ബായ പി.എ.ഒ.കെയ്ക്കുവേണ്ടിയും ബൂട്ടണിഞ്ഞു. സ്ട്രൈക്കറായും, ക്രിയേറ്റീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിയുന്ന പെരേരയ്ക്ക് സാധിക്കുമെന്നതാണ് അദ്ദേഹത്തെ മികച്ചതാക്കുന്നത്.ഇന്ത്യൻ താരങ്ങളായ നോറോ സിങ്ങും ഷയ്ബോർലാംഗ് ഖാർപ്പനുമാണ് മുന്നേറ്റത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ബാക്ക്അപ്പ് ഓപ്ഷനുകൾ.

വൻതുക നൽകി ബംഗ്ളുരുവിൽ നിന്ന് വാങ്ങിയ നിഷുകുമാറിനാെപ്പം ബുർക്കിനോഫാസോക്കാരൻ ബക്കാരി കോനെയും സിംബാബ്‌വെ‌‌യിൽ നിന്നുള്ള കോസ്റ്റ നമോയിൻസുവും പ്രതിരോധ നിരയിൽ മുതൽക്കൂട്ടാവും. ഫ്രഞ്ച് ലീഗിൽ ഒളിംപിക് ലിയോണിനുവേണ്ടി 89 മത്സരങ്ങൾ കളിച്ച ബക്കാരി കോനെ അവരുടെ വിശ്വസ്തനായ പ്രതിരോധ നിര താരമായിരുന്നു. കോസ്റ്റയാകട്ടെ ചെക്ക് ഫുട്‌ബോൾ വമ്പന്മാരായ സ്പാർട്ട പ്രാഗിലൂടെ ലോകശ്രദ്ധ നേടിയ താരവും. ചാംപ്യൻസ് ലീഗിലടക്കം കളിച്ച് പരിചയമുള്ള കോസ്റ്റ ബ്ലാസ്റ്റേഴ്സിലെ അഗ്രസീവ് പ്ലെയറുടെ ഒഴിവുകൂടി നികത്തും.

നിലവിലെ ഐ.എസ്.എൽ ചാമ്പ്യന്മാരായ എ.ടി.കെ ഇന്ത്യൻ ഫുട്ബാളിലെ ഏക്കാലത്തെയും ശക്തരും നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരുമായ മോഹൻ ബഗാനെ ഒപ്പം ചേർത്ത് ശക്തി ഇരട്ടിയാക്കിയാണ് ഇക്കുറി അവതരിക്കുന്നത്. ബ്ളാസ്റ്റേഴ്സിന്റെ മുഖമുദ്ര ആയിരുന്ന ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിംഗാൻ എ.ടി.കെയുടെ തട്ടകത്തിൽ അണിനിരക്കും. അണ്ടർ-17 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിന്റെ കുന്തമുനകളായിരുന്ന ധീരജ് സിംഗ്, കോമൾ തട്ടാൽ എന്നിവരുടെ യുവരക്തവും എ.ടി.കെയിലുണ്ട്.പരിചയ സമ്പന്നനാരായ സ്പാനിഷ് മിഡ്ഫീൽഡേഴ്സ് എഡു ഗാർഷ്യയും യാവി ഹെർണാണ്ടസുമാണ് മദ്ധ്യനിരയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനുള്ളത്. ഫിജിയിൽ നിന്നെത്തുന്ന റോയ് കൃഷ്ണ,അയർലാൻഡുകാരൻ കാൾ മക് ഹ്യൂ,ഇന്ത്യക്കാരൻ ജയേഷ് റാണെ എന്നിവർ മുന്നേറ്റത്തിൽ അണിനിരക്കും.റോയ് കൃഷ്ണയാണ് ക്യാപ്ടൻ.മലയാളി താരം ജോബി ജസ്റ്റിൻ ടീമിലുണ്ട്. സ്പാനിഷ് താരം ടിരിയാകും ജിംഗാനൊപ്പം പ്രതിരോധത്തിന്റെ തിരി തെറുക്കുക.

ബ്ളാസ്റ്റേഴ്സിന് ക്യാപ്ടന്മാർ മൂന്ന്

ലീഗ് തുടങ്ങുന്നതിന് മുന്നോടിയായി ക്യാപ്ൻ മാരെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മൂന്ന് നായകൻമാരെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ പ്രഖ്യാപിച്ചത്. സ്പാനിഷ് താരമായ സെർജിയോ സിഡോഞ്ച, സിംബാബ്‌വെ താരം കോസ്റ്റ നമോയിൻസു, ഇന്ത്യന്‍ താരം ജെസ്സെൽ കാർനെയ്‌റോ എന്നിവരാണ് ഇത്തവണത്തെ നായകൻമാർ എന്ന് ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

ഐ.​​​എ​​​സ്.​​​എ​​​ൽ​​​ ​​​ടീ​​​മു​​​കൾ
1.​​​കേ​​​ര​​​ള​​​ ​​​ബ്ളാ​​​സ്റ്റേ​​​ഴ്സ്

കോച്ച് : കിബു വികുന

കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ 16 പോയിന്റ് ലീഡിൽ ഐ ലീഗ് ചാമ്പ്യന്മാരാക്കിയത് തന്നെയാണ് കിബുവിനെ കിടുവാക്കുന്നത്. വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾക്ക് മടിക്കാറില്ല. എന്നാൽ പരീക്ഷണങ്ങളിൽ മാത്രമായി ഒതുങ്ങാറുമില്ല.

കുന്തമുന : ഗാരി ഹൂപ്പർ

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ കളിച്ച 322 മത്സരങ്ങളിൽ 143 ഗോളുകളും 55 അസിസ്റ്റും നേടിയിട്ടുള്ള ഹൂപ്പർ ഫോമിലായാൽ ഒഗുബച്ചെ പോയത് ബ്ളാസ്റ്റേഴ്സിനെ ബാധിക്കുകയേ ഇല്ല.

ശക്തിയും ദൗർബല്യവും

പുതിയ സീസണിലേക്ക് എല്ലാ പൊസിഷനുകളിലേക്കും മികച്ച താരങ്ങളെ എത്തിച്ചിട്ടുണ്ട്. ഇവരെ സെറ്റാക്കിയെടുക്കുകയാണ് വെല്ലുവിളി

ടോപ്പ് ഫൈവ്

സിഡോഞ്ച, സഹൽ,നിഷുകുമാർ,ഫകുണ്ടോ പെരേര,രാഹുൽ
.


2.​​​എ.​​​ടി.​​​കെ​​​ ​​​മോ​​​ഹ​​​ൻ​​​ ​​​ബ​​​ഗാൻ

കോച്ച് : അന്റോണിയോ ഹബാസ്

രണ്ട് തവണ കിരീടം നേടിയ പരിചയ സമ്പത്തുള്ള കോച്ച്. ഡ്രെസിംഗ് റൂമിൽ ശക്തമായ സ്വാധീനം.തന്ത്രങ്ങൾക്ക് കേമൻ

കുന്തമുന : റോയ് കൃഷ്ണ

കഴിഞ്ഞ സീസണിലെ ഗംഭീരപ്രകടനം തന്നെയാണ് ഫിജിയിൽ നിന്നെത്തുന്ന റോയ് കൃഷ്ണയുടെ പ്രോഗ്രസ് കാർഡ്. നായകന്റെ ആം ബാൻഡും റോയ് തന്നെ അണിയുന്നു.

ശക്തിയും ദൗർബല്യവും

ആഴവും പരപ്പും സന്തുലിതാവസ്ഥയുമുള്ള സംഘമാണ് ശക്തി. ഒരേ താളത്തിൽ നീങ്ങുന്ന ശൈലി ചിലപ്പോൾ തിരിച്ചടിയായേക്കാം.

ടോപ്പ് ഫൈവ്

സന്ദേശ് ജിംഗാൻ,എഡ്യു ഗാർഷ്യ,യാവി ഹെർണാണ്ടസ്,ജോബി ജസ്റ്റിൻ,കോമൾ തട്ടാൽ


3.​​​ ​​​ബെം​​​ഗ​​​ളു​​​രു​​​ ​​​എ​​​ഫ്.​​​സി

കോച്ച് : കാൾസ് കുദ്രാറ്റ്

പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുന്ന ശൈലിക്ക് ഉടമ.മുന്നേറ്റത്തിലും ആസൂത്രണത്തിലും അതേ ജാഗ്രത കൈവരിക്കാൻ ശ്രമിക്കാറുണ്ട്.

കുന്തമുന : സുനിൽ ഛെത്രി

എന്നും എപ്പോഴും ബെംഗളുരുവിന്റെ ശക്തികേന്ദ്രം സുനിൽ ഛെത്രിയാണ്. ടീമിന് മൊത്തം ഉണർവ് പകരുന്ന സാന്നിദ്ധ്യം. പ്രായം തളർത്താത്ത വീര്യം.

ശക്തിയും ദൗർബല്യവും

കഴിഞ്ഞ സീസണിൽ പ്രതിരോധത്തിന്റെ ഉറച്ച കോട്ടയായിരുന്നു.എന്നാൽ അതേ വീര്യം ഫിനിഷിംഗിൽ കാണാനാകാത്തത് പലപ്പോഴും തിരിച്ചടിയായിട്ടുണ്ട്.

ടോപ്പ് ഫൈവ്

ക്രിസ്റ്റ്യൻ ഒപ്സെത്ത്,ആഷിഖ് കുരുണിയൻ,ക്ളേയ്റ്റൺ സിൽവ,എറിക്ക് പാർത്താലു,യുവാനൻ.


4.​​​എ​​​ഫ്.​​​സി​​​ ​​​ഗോവ

കോച്ച് : യുവാൻ ഫെറാൻഡോ.

ഗോവയിൽ പുതിയ കോച്ചാണെങ്കിലും പ്രായോഗിക ഫുട്ബാളിന്റെ ആശാനായി വിലയിരുത്തപ്പെടുന്നു. ആക്രമണമോ പ്രതിരോധമോ എന്നതിനെക്കാൾ ലീഗിൽ പോയിന്റ് നേടുക എന്നതിലാണ് ശ്രദ്ധ.

കുന്തമുന : എഡു ബേഡിയ

ഫോമിലേക്ക് ഉയർന്നുകഴിഞ്ഞാൽ മത്സരം ഒറ്റയ്ക്ക് തോളിലേറ്റാൻ കഴിയുന്ന പ്രതിഭ എഡുവിലുണ്ടെന്ന് കഴിഞ്ഞ സീസണുകളിലെ പ്രകടനം തെളിവാണ്.

ശക്തിയും ദൗർബല്യവും

തുരുതുരാ ആക്രമണങ്ങൾക്ക് മടിക്കാത്ത യുവനിരയെയാണ് എന്നും ഗോവ കളത്തിലിറക്കാറ്. ഇത്തവണതും അതിൽ മാറ്റമുണ്ടാകില്ല. എന്നാൽ പുതിയ കോച്ചിനും താരങ്ങൾക്കും എത്രത്തോളം പഴയ ഗോവ ആകാൻ കഴിയും എന്നൊരു ചോദ്യം ബാക്കിയുണ്ട്.

ടോപ്പ് ഫൈവ്

ജോർജ് മെൻഡോസ,ജെയിംസ് ഡൊണാച്ചി,ബ്രാൻഡൺ ഫെർണാണ്ടസ്,ലെന്നി റോഡ്രിഗസ്,ഇഗോർ അൻഗുലോ


5.​​​മും​​​ബ​​​യ് ​​​സി​​​റ്റി​​​ ​​​എ​​​ഫ്.​​​സി

കോച്ച് : സെർജിയോ ലൊബേറ

ഗോവയുടെ കോച്ചായി കഴിഞ്ഞ സീസണിന്റെ പാതിവഴിയിൽ പടിയിറങ്ങിയ ലൊബേറ പുതിയ തട്ടകത്തിൽ പഴയ പ്രകടനം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. ആവേശകരമായ ഫുട്ബാളിന്റെ ആശാൻ.

കുന്തമുന : ഹ്യൂഗോ ബൗമസ്

കഴിഞ്ഞ സീസണിലെ മോസ്റ്റ് വാല്യുബിൾ പ്ളേയറായിരുന്നത് ബൗമസായിരുന്നു. കൃത്യതയാർന്ന ഫിനിഷിംഗാണ് മുഖമുദ്ര.

ശക്തിയും ദൗർബല്യവും

ഇക്കുറി ഒഗുബച്ചെകൂടി എത്തുമ്പോൾആക്രമണത്തിന് ശക്തി വർദ്ധിക്കും.മികച്ച താരങ്ങളുടെ സാന്നിദ്ധ്യം എതിരാളികൾക്ക് മേൽ സമ്മർദ്ദമേറ്റും.

ടോപ്പ് ഫൈവ്

ഒഗുബച്ചെ,അമരീന്ദർ സിംഗ്,റെയ്നിയർ ഫെർണാണ്ടസ്,മന്ദാർ റാവു,റൗളിൻ ബോർഗസ്


6.​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് ​​​എ​​​ഫ്.​​​സി

കോച്ച് : മാനുവേൽ മാർക്കസ് റോക്ക

ബാഴ്സലോണയിലെ പരിചയ സമ്പത്താണ് റോക്കയുടെ പ്ളസ്‌പോയിന്റ്. കഴിഞ്ഞ സീസണിലെ പരിശീലകനായിരുന്ന ഫിൽ ബ്രൗണിനോളം മോശമാകില്ല റോക്ക എന്നാണ് ഹൈദരാബാദ് എഫ്.സി ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.

കുന്തമുന : അഡ്രായാനെ സന്റാന

കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്.സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ശകതിയും ദൗർബല്യവും

സന്റാനയെ കേന്ദ്രീകരിച്ച് ആക്രമണ തന്ത്രങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിൽ എത്രത്തോളം വിജയം കാണാൻ കഴിയും എന്നതാണ് പ്രധാന വെല്ലുവിളി.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാരാണ് ശക്തി കേന്ദ്രം.ടീം സെറ്റു ചെയ്യുന്നതിൽ റോക്കയ്ക്ക് എത്രത്തോളം വിജയിക്കാനായി എന്നത് കളത്തിൽ കണ്ടറിയണം.

ടോപ്പ് ഫൈവ് :

സുബ്രതാ പാൽ,ലൂയിസ് സാസ്ത്രേ,ലാൽവാംപുയ്‌യ,ഹാളിചരൺ നർസാറി,നിഖിൽ പൂജാരി.


7.​​​ജം​​​ഷ​​​ഡ്പൂ​​​ർ​​​ ​​​എ​​​ഫ്.​​​സി

കോച്ച് : ഓവൻകോയ്ൽ

കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സിക്കൊപ്പം കാഴ്ച്ചവച്ച മികച്ച പ്രകടനമാണ് ഓവനെ ടാറ്റയുടെ ടീമിലേക്ക് എത്തിച്ചത്.

കുന്തമുന : അമർജിത്ത് സിംഗ്

മിഡ്ഫീൽഡിലെ മികച്ച ആസൂത്രകൻ.ഒത്തിണക്കത്തോടെ നീക്കങ്ങൾ ആവിഷ്കരിക്കുന്നതിൽ മിടുക്ക്. നിരന്തരം ആക്രമണങ്ങൾക്ക് വഴിമരുന്നിടുന്ന ശീലം.

ശക്തിയും ദൗർബല്യവും

മദ്ധ്യനിരയിലെ യുവ ഇന്ത്യൻ താരങ്ങൾതന്നെയാണ് ടീമിന്റെ ഉൗർജം. എന്നാൽ കഴിഞ്ഞ സീസണിൽ ഗോൾ വഴങ്ങുന്നതിൽ കാട്ടിയ ഉദാരതയാണ് മാറ്റേണ്ടത്. ഇതിന് ഓവന് കഴിയേണ്ടതുണ്ട്.

ടോപ്പ് ഫൈവ് :

വൽസ്കിസ്, പീറ്റർ ഹാർട്ട്ലി,ജാക്കിചന്ദ് സിംഗ്,ഫിറ്റ്സ്ജെറാൾഡ്,ടി.പി രഹ്നേഷ്.


8.​​​നോ​​​ർ​​​ത്ത് ​​​ഈ​​​സ്റ്റ് ​​​യു​​​ണൈ​​റ്റഡ്

കോച്ച് : ജെറാഡ് കാസനോവ

പ്രിമിയർ ലീഗിൽ ലിവർപൂളിന്റെയും ബ്രൈറ്റന്റെയും സംഘത്തിൽ പ്രവർത്തിച്ച പരിചയ സമ്പത്ത്. ആസ്ട്രേലിയൻ ലീഗ്,കൊറിയൻ ലീഗ്,സ്പാനിഷ് സെൻഡ് ഡിവിഷൻ,ഘാന ദേശീയ ടീം എന്നിങ്ങനെ വിശാലമായ അനുഭവങ്ങൾ.

കുന്തമുന : ഫ്രെഡറിക്കോ ഗല്ലഗോ

ഉറുഗ്വേയിൽ നിന്നെത്തിയ മിഡ് ഫീൽഡർ.ഒഗുബച്ചേയ്ക്ക് ഒപ്പം മികച്ച ഒത്തിണക്കത്തോടെ കളിക്കാൻ സാധിച്ചിരുന്നു.

ശക്തിയും ദൗർബല്യവും

ഗോളുകളുടെ എണ്ണക്കുറവാണ് അലട്ടുന്ന പ്രധാന പ്രശ്നം. ലീഗ് തുടങ്ങിയതുമുതൽ താഴേത്തട്ടിൽ തുടരുന്നത് ടീമിൽ പൊതുവേ സൃഷ്ടിച്ചിട്ടുള്ള ആത്മവിശ്വാസക്കുറവ് മാറ്റേണ്ടതുണ്ട്.

ടോപ്പ്ഫൈവ് :

ക്വേസി അപിയാ,ഖാസാ കമാറ,വി.പി സുഹൈർ,ലൂയിസ് മച്ചാഡോ,സുഭാഷിഷ് റോയ് ചൗധരി.


9.​​​ഒ​​​ഡി​​​ഷ​​​ ​​​എ​​​ഫ്.​​​സി

കോച്ച് : സ്റ്റുവാർട്ട് ബാക്സ്ടെർ

ലീഗിലെ ഏറ്റവും പരിചയ സമ്പന്നനായ കോച്ച്.ആഫ്രിക്കൻ ഫുട്ബാൾ ശൈലിയാണ് ഇദ്ദേഹം പിന്തുടരുന്നത്. ക്ഷമാപൂർവ്വമായ നീക്കങ്ങളാണ് പ്രത്യേകത.

കുന്തമുന : സ്റ്റീവൻ ടെയ്ലർ

ഇംഗ്ളണ്ടിൽ നിന്നെത്തിയ ക്യാപ്ടന് പ്രതിരോധത്തിന്റെ ചുമതലയാണ്. ഗോളുകൾ വഴങ്ങാതെ ടീമിന്റെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കാൻ ശ്രദ്ധപുലർത്തുന്നു.

ശക്തിയും ദൗർബല്യവും

കഴിഞ്ഞ സീസണിൽ കോച്ചായിരുന്ന ജോസഫ് ഗോമ്പാവു പാകപ്പെടുത്തിയെടുത്ത യുവ ഇന്ത്യൻ താരങ്ങൾ ഇക്കുറി കരുത്താകും. മാറ്റത്തിനായി ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ മുന്നേറാൻ കഴിയില്ല.

ടോപ്പ്ഫൈവ് :

മാഴ്സെലീഞ്ഞോ,വിനീത് റായ്,ഡീഗോ മൗറീഷ്യോ,നന്ദകുമാർ,തൊയ്ബ സിംഗ്.


10.​​​ ​​​ചെ​​​ന്നൈ​​​യി​​​ൻ​​​ ​​​എ​​​ഫ്.​​​സി

കോച്ച് : ലാസ്ലോ സബാ

16 വർഷത്തെ പരിച സമ്പത്തുള്ള പരിശകലകനാണ് സബാ. എന്നാൽ ഇതുവരെയും ഒരു കിരീ‌ടം നേടിക്കൊടുക്കാൻ കഴിയാത്ത പരിശീലകൻ എന്ന കുറവുണ്ട്.

കുന്തമുന : അനിരുദ്ധ് താപ്പ

മിഡ്ഫീൽഡിൽ താപ്പ പൊരുതിക്കളിച്ചപ്പോഴൊക്കെ ചെന്നൈയിൻ മികവ് കാട്ടിയിട്ടുണ്ട്. അല്ലാത്തപ്പോഴൊക്കെ തളർന്ന് പോയിട്ടുമുണ്ട്.

കരുത്തും ദൗർബല്യവും

ശരാശരിക്കാര വിദേശ താരങ്ങളും അത്ര കേമന്മാരല്ലാത്ത സ്വദേശി താരങ്ങളും മികച്ച ഒത്തിണക്കത്തോടെ മികവ് കാട്ടിയാലേ ടീം രക്ഷപെടുകയുള്ളൂ. കഴിഞ്ഞ സീസണിൽ ഓവൻ കോയ്ൽ പഠിപ്പിച്ച പാഠങ്ങൾ ഇക്കുറി തുണയാകുമെങ്കിൽ നല്ലത്.

ടോപ്പ് ഫൈവ്

ജെറി ലാൽരിൻസുവാല,എലിസാബിയ,ക്രിവെല്ലാരോ,ലാലിയൻസുവാല ചാംഗ്തെ,ധൻപാൽ ഗണേഷ്.


11.​​​ ​​​ഈ​​​സ്റ്റ് ​​​ബം​​​ഗാൾ

കോച്ച് : റോബീ ഫൗളർ

മുൻ ഇംഗ്ളീഷ് സ്ട്രൈക്കർ.ലിവർപൂൾ,മാഞ്ചസ്റ്റർ സിറ്റി, ലീഡ്സ്,കാർഡിഫ്,ബ്ളാക്ക്ബേൺ തുടങ്ങിയ വമ്പല ക്ളബുകളിലും ഇംഗ്ളണ്ട് ദേശീയ ടീമിലും കളിച്ച പരിചയം.ഒരു പതിറ്റാണ്ടായി പരിശീലന രംഗത്ത്.

കുന്തമുന : അന്തോണി പിൽകിംഗ്ടൺ

ഐറിഷ് സ്ട്രൈക്കറായ അന്തോണിയെ വിഗാൻ അത്‌ലറ്റിക്കിൽ നിന്നാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. നിലവാരമുള്ള വിംഗർ.

ശക്തിയും ദൗർബല്യവും

കൗണ്ടർ അറ്റാക്കുകളിലൂടെ മുന്നേറുന്ന ഫൗളറുടെ ശൈലിക്ക് അനുയോജ്യനാണ് അന്തോണി. പരിചയ സമ്പത്തും യുവത്വും ഇഴചേർന്ന ടീം. എന്നാൽ ഒന്നരമാസം കൊണ്ട് ഫൗളർക്ക് ടീമിനെ എത്രത്തോളം തന്റെ രീതിയിലേക്ക് കൊണ്ടുവരാനായി എന്ന് സംശയമാണ്.

ടോപ്പ് ഫൈവ്

സ്കോട്ട് നെവില്ലെ,ബികാഷ് ജെയ്റു,സി.കെ വിനീത്,ജെജെ ലാൽപെഖുല,യൂജിൻസൺ ലിംഗ്ദോ.

​​​11

പു​​​തി​​​യ​​​ ​​​ഒ​​​രു​​​ ​​​ടീം​​​ ​​​എ​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം​​​ ​​​നി​​​ല​​​വി​​​ലെ​​​ ​​​ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ​​​ ​​​എ.​​​ടി.​​​കെ​​​ ​​​ഐ​​​-​​​ ​​​ലീ​​​ഗ് ​​​ക്ള​​​ബ് ​​​ആ​​​യി​​​രു​​​ന്ന​​​ ​​​മോ​​​ഹ​​​ൻ​​​ ​​​ബ​​​ഗാ​​​നു​​​മാ​​​യി​​​ ​​​ചേ​​​ർ​​​ന്ന് ​​​എ.​​​ടി.​​​കെ​​​-​​​മോ​​​ഹ​​​ൻ​​​ ​​​ബ​​​ഗാ​​​നാ​​​യി​​​ ​​​മ​​​ത്സ​​​രി​​​ക്കാ​​​ൻ​​​ ​​​ഇ​​​റ​​​ങ്ങു​​​ന്ന​​​ത് ​​​ഈ​​​ ​​​സീ​​​സ​​​ണി​​​ലാ​​​ണ്.​​​ ​​​ഇ​​​ത്ര​​​യും​​​ ​​​നാ​​​ൾ​​​ ​​​ഐ​​​-​​​ലീ​​​ഗി​​​ൽ​​​ ​​​ക​​​ളി​​​ച്ചു​​​വ​​​ന്ന​​​ ​​​ഈ​​​സ്റ്റ് ​​​ബം​​​ഗാ​​​ൾ​​​ ​​​ഐ.​​​എ​​​സ്.​​​എ​​​ൽ​​​ ​​​അ​​​ര​​​ങ്ങേ​​​റ്റം​​​ ​​​കു​​​റി​​​ക്കു​​​ന്നു.​ഇ​തോ​ടെ​ ​ലീ​ഗി​​​ലെ​ ​ടീ​മു​ക​ളു​ടെ​ ​എ​ണ്ണം​ 11​ ​ആ​യി​ ​ഉ​യ​രും.

3
വേ​​​ദി​​​ക​​​ളാ​​​ണ് ​​​ടൂ​​​ർ​​​ണ​​​മെ​​​ന്റി​​​നു​​​ള്ള​​​ത്.​​​ ​​​ഫ​​​ത്തോ​​​ർ​​​ഡ​​​യി​​​ലെ​​​ ​​​ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ​​​ ​​​നെ​​​ഹ്റു​​​ ​​​സ്റ്റേ​​​ഡി​​​യം,​​​ബം​​​ബോ​​​ലി​​​മി​​​ലെ​​​ ​​​ജി.​​​എം.​​​സി​​​ ​​​സ്റ്റേ​​​ഡി​​​യം,​​​വാ​​​സ്കോ​​​യി​​​ലെ​​​ ​​​തി​​​ല​​​ക് ​​​ന​​​ഗ​​​ർ​​​ ​​​സ്റ്റേ​​​ഡി​​​യം​​​ ​​​എ​​​ന്നി​​​വ​​​യാ​​​ണ​​​വ.

115
മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് ​​​‌​​​ഈ​​​ ​​​സീ​​​സ​​​ണി​​​ൽ​​​ ​​​ആ​​​കെ​​​യു​​​ള്ള​​​ത്.​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​സീ​​​സ​​​ണി​​​ൽ​​​ ​​​ഇ​​​ത് 95​​​ ​​​ആ​​​യി​​​രു​​​ന്നു.​​​എല്ലാ ടീമുകളും പരസ്പരം രണ്ടുവട്ടം മത്സരിക്കും. പോയിന്റ് നിലയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ പ്ളേ ഓഫിലെത്തും. ആദ്യ 11 റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചർ മാത്രമാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.

സുരക്ഷാ കുമിളയിൽ ടീമുകൾ

ആ​ഴ്ച​ക​ൾ​ക്ക് ​മു​മ്പേ​ ​ടീ​മു​ക​ളെ​ല്ലാം​ ​ഗോ​വ​യി​ലെ​ത്തി​ ​ബ​യോ​സെ​ക്യു​ർ​ ​ബ​ബി​ളി​ൽ​ ​ക്വാ​റ​ന്റൈ​ൻ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​പ​രി​ശീ​ല​നം​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​ക​ളി​ച്ച​ ​ക്ള​ബു​ക​ളി​ൽ​ ​നി​ന്ന് ​കൂ​ടു​മാ​റി​യ​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സി​ന്റെ​ ​ബാ​ർ​ത്ത​ലോ​മി​യോ​ ​ഒ​ഗു​ബ​ച്ചെ​ ​അ​ട​ക്ക​മു​ള്ള​ ​താ​ര​ങ്ങ​ൾ​ ​പു​തി​യ​ ​കു​പ്പാ​യ​ത്തി​ലാ​ണ് ​ഇ​ക്കു​റി​ ​ഇ​റ​ങ്ങു​ക.​

5

കൊ​വി​ഡ് ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ​ക​ര​ക്കാ​രു​ടെ​ ​എ​ണ്ണം​ ​മൂ​ന്നി​ൽ​ ​നി​ന്ന് ​അ​ഞ്ചാ​യി​ ​ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.​ ​അ​ഞ്ചു​മു​ത​ൽ​ ​ഏ​ഴു​വ​രെ​ ​വി​ദേ​ശ​താ​ര​ങ്ങ​ളെ​ ​ഓ​രോ​ ​ടീ​മി​നും​ ​സ്ക്വാ​ഡി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താം.​വി​ദേ​ശ​ ​താ​ര​ങ്ങ​ളി​ൽ​ ​ഒ​രാ​ൾ​ ​ഏ​ഷ്യ​ൻ​ ​രാ​ജ്യ​ത്തു​നി​ന്നാ​യി​രി​ക്ക​ണം.​ ​ക​ളി​ക്ക​ള​ത്തി​ൽ അ​ഞ്ച് ​വി​ദേ​ശ​താ​ര​ങ്ങ​ൾ​ ​വ​രെ​യാ​കാം.