തിരുവനന്തപുരം: സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നത് സി പി എമ്മിന്റെ നാടകമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തുമെന്നായപ്പോൾ ഉണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണോ എന്ന് സംശമുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.
.
'ശബ്ദസന്ദേശം പുറത്തുവന്നതിലെ രാഷ്ട്രീയ ലാഭം മുഖ്യമന്ത്രിക്കാണ്. അതിനാൽ മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണോ ഇത് എന്ന് അന്വേഷിക്കണം. ജയിൽ വകുപ്പുകളുടെ നിയന്ത്രണം ആഭ്യന്തര വകുപ്പിനാണ്. ശബ്ദ സന്ദേശത്തെക്കുറിച്ച് കേന്ദ്ര ഏജൻസികളും അന്വേഷിക്കട്ടെ. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. കിഫ്ബി വിവാദത്തിൽ പരാതി കിട്ടിയാൽ അന്വേഷിക്കും. ചെയ്തത് തെറ്റാണെന്ന് ഐസക്കിന് നന്നായി അറിയാം'- വാർത്താസമ്മേളനത്തിൽ മുരളീധരൻ പറഞ്ഞു.