
കൊവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണെങ്കിലും ലോകമെമ്പാടുമുള്ള 82 രാജ്യങ്ങളിൽ ഐഎസ്എല്ലിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
മത്സരങ്ങൾ ആരംഭിക്കുന്നത് ഇന്ത്യൻ സമയം 7.30നാണ്.
സ്റ്റാർ നെറ്റ്‌വർക്കാണ് ഐഎസ്എല്ലിന്റെ ഔദ്യോഗിക സംപ്രേഷണ പങ്കാളി. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് 1 എസ്ഡി, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2 എസ്ഡി, സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി എന്നീ ചനലുകളിൽ ഇംഗ്ലീഷ് കമന്ററിയോടുകൂടി മത്സരങ്ങൾ കാണാം.
പ്രാദേശിക ഭാഷകളിലെ കമന്ററി ഇത്തവണയുമുണ്ട്. മലയാളത്തിൽ ഏഷ്യനെറ്റ് പ്ലസിലും ഏഷ്യനെറ്റ് മൂവിസിലുമാണ് തത്സമയസംപ്രേഷണം. ഓൺലൈനിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിൽ വിഐപി അക്കൗണ്ട് വഴിയും ജിയോ ടിവിയിലും കാണാൻ സാധിക്കും.യപ്പ് ടിവിയിലൂടെ യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്കും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുള്ളവർക്കും ഐ.എസ്.എൽ മത്സരങ്ങൾ കാണാം. മിഡിൽ ഈസ്റ്റിലും ഏഷ്യനെറ്റ് പ്ലസിലാണ് ഐ.എസ്.എൽ സംപ്രേഷണം. ആസ്ട്രേലിയയിൽ ഫോക്സ് സ്‌പോർട്സിലും അമേരിക്കയിലും കാനഡയിലും ഇ.എസ്.പി.എന്നിലും മത്സരങ്ങൾ കാണാം.