വേറൊരു റേഞ്ച് ഓഫറുകളോടെ ഷോപ്പ് ചെയ്യാം
കോഴിക്കോട്: മൈജിയിൽ 21 വരെ നീളുന്ന വീക്കെൻഡ് സ്‌പെഷ്യൽ സെയിലിന് തുടക്കമായി. വേറൊരു റേഞ്ച് ഓഫറുകളോടെ ഷോപ്പ് ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 5,000 മുതൽ 9,999 രൂപവരെയുള്ള മൊബൈൽഫോണുകൾ വാങ്ങുമ്പോൾ 999 രൂപയുടെ ബ്ളൂടൂത്ത് ഹെഡ്സെറ്റ് സൗജന്യമാണ്.
10,000 മുതൽ 19,999 രൂപവരെയുള്ള ഫോണുകൾക്കൊപ്പം 10,000 എം.എ.എച്ചിന്റെ പവർബാങ്ക്, ബ്ളൂടൂത്ത് ഹെഡ്‌സെറ്റ് എന്നിവ സൗജന്യമായി ലഭിക്കും. 20,000 മുതൽ 29,999 രൂപവരെയുള്ള ഫോണുകൾക്കൊപ്പം സൗജന്യം 1,999 രൂപയുടെ റെഡ്മി ഇയർബഡ്‌സാണ്.
30,000 രൂപമുതൽക്കുള്ള ഫോൺ വാങ്ങുമ്പോൾ റെഡ്‌മി ഇയർബഡ്‌സും പെബിൾ സ്‌മാർട്ട് വാച്ചുമാണ് സമ്മാനം. തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകൾക്ക് രണ്ടുവർഷത്തെ വാറന്റിക്ക് പുറമേ 2,500 രൂപയുടെ ഇയർബഡ്‌സും 32 ജിബി പെൻഡ്രൈവും സൗജന്യമാണ്. തിരഞ്ഞെടുത്ത ടാബുകൾക്കൊപ്പവും ഇയർബഡ്‌സ് നേടാം.
അതിവേഗ വായ്‌പ, എക്‌സ്‌ചേഞ്ച് സൗകര്യം, സർവീസ് ചാർജിൽ കിഴിവുകളോടെ മൈജി കെയർ പദ്ധതി, മൈജി ഡോട്ട് സുരക്ഷാ പദ്ധതി, എക്‌സ്‌പ്രസ് ഹോം ഡെലിവറി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. 24 മുതൽ 82 ഇഞ്ച് വരെയുള്ള എൽ.ഇ.ഡി, സ്മാർട്ട് ടിവികളുണ്ട്; ഇവയിൽ തിരഞ്ഞെടുത്തവയ്ക്കൊപ്പം ഹോം തിയേറ്റർ സൗജന്യം. പ്രോഡക്‌ട് ബുക്കിംഗിന് : 9249 001 001, വെബ്‌സൈറ്റ് : www.myg.in