തിരുവനന്തപുരം: സംസ്ഥാനം ക്രമേണ കൊവിഡ് മുക്തിയിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകി ഇന്നത്തെ കൊവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്താകമാനം 67,017 സാംപിളുകൾ പരിശോധിച്ചതിൽ 5722 പേർക്കാണ് കൊവിഡ് രോഗബാധയുള്ളതായി കണ്ടെത്തിയത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 6860 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്.
പോസിറ്റിവിറ്റി നിരക്ക് 8.54ലേക്ക് എത്തിയെന്നതും നേരിയ ആശ്വാസത്തിന് വക നൽകുന്ന വസ്തുതയാണ്. ഇന്നലെ 9.53 ആയിരുന്നു സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്. ഒക്ടോബർ മാസത്തിൽ സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15.9 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. അതേസമയം സംസ്ഥാനത്തെ കൊവിഡ് മരണനിരക്കിൽ കാര്യമായ വ്യത്യാസങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്ത് മരണപ്പെട്ടവരിൽ 26 പേർക്ക് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം മൂലം സംസ്ഥാനത്ത് മരണപ്പെട്ടവരുടെ എണ്ണം1969 ആയിട്ടുണ്ട്.റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി.എല്‍.ഐ.എ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,88,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.