book

ന്യൂയോർക്ക്: യു.എസിലെ പ്രശസ്ത സാഹിത്യപുരസ്കാരമായ നാഷണൽ ബുക്ക് അവാർഡ് പ്രഖ്യാപിച്ചു. ഫിക്ഷൻ വിഭാഗത്തിൽ ചൈനീസ് യുവ എഴുത്തുകാരനായ ചാൾസ് യുവിന്റെ ഇന്റീരിയർ ചൈന ടൗൺ അർഹമായി. ഹോളിവുഡ്, അമേരിക്കൻ രീതികളെ ആക്ഷേപഹാസ്യമായി അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണിത്. നോൺഫിക്ഷൻ വിഭാഗത്തിലെ പുരസ്കാരം ലെസ് പൈൻ, ടമാര പൈൻ എന്നിവർ ചേർന്നെഴുതിയ മാൽക്കം എക്സിന്റെ ജീവചരിത്രമായ ' ദ ഡെഡ് ആർ എറൈസിംഗ്" നേടി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ക്രൈം നോവലിസ്റ്റായ വാൾട്ടർ മോസ്‌ലി നേടി. മറ്റുള്ളവ: കവിതാ വിഭാഗം- ഡൗൺ മീച്ചോയുടെ ഡി.എം.സി കോളനി. മികച്ച പരിഭാഷ- യു മിറിയുടെ ജാപ്പനീസ് നോവലായ ടോക്യോ ഉവനോ സ്റ്റേഷൻ ഇംഗ്ളീഷിലേക്ക് പരിഭാഷ ഒരുക്കിയ മോർഗൻ ഗിൽസിൻ.

കൊവിഡ് കാരണം ഇത്തവണ ഓൺലൈനിലൂടെയായിരുന്നു അവാർഡ് പ്രഖ്യാപനം. 10000 അമേരിക്കൻ ഡോളറാണ് പുരസ്കാരത്തുക.