കോഴിക്കോട് : ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം വിജയന്റെ മകൻ ആരോമൽ ഗോകുലം കേരള എഫ്.സിയുടെ പരിശീലകസംഘത്തിൽ വീഡിയോ അനലിസ്റ്റായി ചേർന്നു. വീഡിയോ അനാലിസിസിൽ മികവ് കാട്ടുന്ന ആരോമൽ ആദ്യമായാണ് ഒരു പ്രൊഫഷണൽ ക്ളബിനൊപ്പം ചേരുന്നത്. അടുത്ത മാസം ഗോകുലം കൊൽക്കത്തയിൽ നടക്കുന്ന ഐ.എഫ്.എ ഷീൽഡിൽ പങ്കെടുക്കുന്നുണ്ട്.