kerala-blasters-sanju

സിഡ്നി : ഐ.എസ്.എൽ പുതിയ സീസണിന് ഇന്നിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ. ഇൻസ്റ്റ​ഗ്രാം,ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. ഇത് കേരളാ ബ്ലാസ്റ്റേഴ്സ് ഷെയർ ചെയ്തു.

ആസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിന, ട്വന്റി 20 പരമ്പരയിൽ പങ്കെടുക്കാനായി സഞ്ജു ഇപ്പോൾ ഇന്ത്യൻ ടീമിനൊപ്പം സിഡ്നിയിലാണുള്ളത്. ഈ മാസം 27-നാണ് ഏകദിന പരമ്പര ആരംഭിക്കുക.