കെയ്റോ : ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ലിവർപൂളിന്റെ സൂപ്പർ സ്‌ട്രൈക്കർ മുഹമ്മദ് സല കൊവിഡ് പോസിറ്റീവായി തുടരുന്നു. ഈജിപ്തിന് വേണ്ടി ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാമത്സരത്തിൽ കളിക്കാൻ പോയതിനുശേഷമാണ് സലയ്ക്ക് കൊവിഡ് പോസിറ്റീവാകുന്നത്. കഴിഞ്ഞയാഴ്ചയാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാമത് നടത്തിയ ടെസ്റ്റിലും പോസിറ്റീവായതോടെ ലിവർപൂളും ഈജിപ്തും ആശങ്കയിലാണ്. ലിവർപൂളിന് വേണ്ടി ഈ സീസണിൽ ഇതിനോടകം എട്ടു ഗോളുകൾ നേടിയ സലയ്ക്ക് അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും. പ്രീമിയർ ലീഗിൽ ലെസ്റ്ററിനോടും ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയോടുമാണ് മത്സരങ്ങൾ.