varavara-rao

മുംബയ്: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി മഹാരാഷ്ട്രയിലെ തലോജ ജയിലിൽ അവശനിലയിൽ കഴിയുന്ന തെലുങ്ക് കവി വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റി. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്.

പതിനഞ്ച് ദിവസത്തിനകം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണമെന്നും കോടതിയുടെ ഉത്തരവില്ലാതെ ഡിസ്ചാർജ് ചെയ്യരുതെന്നും നിർദേശമുണ്ട്. സർക്കാർ ചെലവിലായിരിക്കണം ചികിത്സ. ബന്ധുക്കൾക്ക് വരവരറാവുവിനെ ആശുപത്രിയിൽ സന്ദർശിക്കാനും ബോംബെ ഹൈക്കോടതി അനുമതി നൽകിയിരുന്നു.