ന്യൂഡൽഹി: കേന്ദ്രമന്ത്രി സദാനന്ദഗൗഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സ്വയം നിരീക്ഷണത്തിലാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മന്ത്രി കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം ജാഗ്രതയോടെയിരിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സദാനന്ദ ഗൗഡ അറിയിച്ചിട്ടുണ്ട്.
' കൊറോണ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവായി. സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ക്വാറന്റീനില്‍ പോകണം. കൊറോണ പ്രോട്ടോക്കോള്‍ പിന്തുടരുരാനും അഭ്യര്‍ത്ഥിക്കുന്നു.' സദാനന്ദ ഗൗഡ ട്വിറ്റില്‍ കുറിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള രണ്ടാമത്തെ കേന്ദ്ര മന്ത്രിയാണ് സദാനന്ദ ഗൗഡ. നേരത്തെ സുരേഷ് അംഗാദിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.