
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ സംവിധാനം ഇതുവരെ രക്ഷിച്ചത് പതിനായിരത്തിലേറെ ജീവനുകളെന്ന് ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. സംഭവിക്കുമായിരുന്ന ആയിരക്കണക്കിന് മരണങ്ങൾ ഒഴിവാക്കിയതാണ് സർക്കാർ കൊവിഡ് കൈകാര്യം ചെയ്തതിലെ വിജയമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
പ്രതിദിനം പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടും കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ സൗകര്യങ്ങളുടെ പരിധിക്ക് അപ്പുറം ഒരു നഗരവും കടന്നില്ല. രോഗത്തെ തടഞ്ഞു നിറുത്തിയ സമയത്ത് ആരോഗ്യ സംവിധാനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതും രോഗത്തിന്റെ തീഷ്ണത അനുസരിച്ച് വീട്ടിൽ ഐസൊലേഷൻ, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, കൊവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിങ്ങനെ പല തലങ്ങളിലായി കേസുകൾ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോക്കോൾ വേണ്ട സമയങ്ങളിൽ രൂപീകരിച്ചതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞുവരുന്നതായാണ് കാണുന്നതെന്നും എന്നാൽ ഇത് വെെറസ് വ്യാപനത്തിന്റെ അന്ത്യമല്ലെന്നും അന്ത്യത്തിന്റെ തുടക്കമാണെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി തുമ്മാരുകുടി ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ: അവസാനത്തിന്റെ തുടക്കം? ദുരന്ത നിവാരണ രംഗത്തായിരുന്നു എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കം. നല്ല എളുപ്പമുള്ള...
Posted by Muralee Thummarukudy on Thursday, 19 November 2020