money

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്‌ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർച്ച കെെവരിക്കുന്നുവെന്ന് ആഗോള ഏജൻസികൾ. 2020ന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ജി.ഡി.പി 24 ശതമാനത്തോളം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥ ഉയരുന്നതായി ആഗോള ഏജൻസിയായ മൂഡീസ് ഇൻ‌വെസ്റ്റേഴ്സ് പറയുന്നത്.

കേന്ദ്ര സർക്കാറിന്റെ ഉത്തേജക പാക്കേജ് ആത്മനിർഭർ ഭാരത് 3.0 പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂഡീസ് ഇൻ‌വെസ്റ്റേഴ്സിന്റെ വിലയിരുത്തൽ. 2.65 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയെ പ്രശംസിച്ച മൂഡീസ് ഇന്ത്യയുടെ ഉൽ‌പാദന മേഖലയിലെ മത്സരശേഷി വർദ്ധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആത്മനിർഭർ ഭാരത് 3.0 സഹായകരമാകുമെന്നും പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നിരവധി മേഖലകളിൽ പുരോഗതി വന്നതായും ഏജൻസി വിലയിരുത്തി.