women-

ദുബായ്: 2022 നവംബറിൽ ദക്ഷിണാഫ്രിക്കയിൽ നടത്താൻ തീരുമാനിച്ചിരുന്ന വനിതാ ട്വന്റി-20 ലോകകപ്പ് 2023 ഫെബ്രുവരി മാസത്തിലേക്ക് നീട്ടി വച്ചതായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. താരങ്ങളുടെ ജോലിഭാരം കുറയ്‌ക്കാനാണ് ട്വന്റി-20 ലോകകപ്പ് നീട്ടിയത്. 2021ൽ ന്യൂസിലൻഡിൽ നടത്താനിരുന്ന വനിതാ ഏകദിന ലോകകപ്പ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2022ലേക്ക് നീട്ടിവച്ചതായി കഴിഞ്ഞ ആഗസ്റ്റിൽ ഐ.സി.സി അറിയിച്ചിരുന്നു. ഇതോടൊപ്പം കഴി‌ഞ്ഞ ദിവസം 2022ൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്രും ഉൾപ്പെടുത്തിയതോടെയാണ് ട്വന്റി-20 ലോകകപ്പ് നീട്ടിവയ്ക്കാൻ ഐ.സി.സി തീരുമാനിച്ചത്.