legue

ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ലോകത്തിലെ പ്രമുഖ ഫുട്ബാൾ ലീഗുകൾ ഇന്ന് പുനരാരംഭിക്കും. ഇംഗ്ലീഷ് പ്രിമിയർ ലീഗിലും സ്പാനിഷ് ലാലിഗയിലും ജർമ്മൻ ബുണ്ടേഴ്സ് ലീഗയിലും ഇറ്രാലിയൻ സിരി എയിലുമെല്ലാം ഇന്ന് മത്‌സരമുണ്ട്. ലാലിഗയിൽ ബാഴ്സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഗ്ലാമർ പോരാട്ടം. അതേസമയം ലൂയിസ് സുവാരസും ബാഴ്സയും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരുന്നവർ നിരാശരാകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഉറുഗ്വെയ്ക്കായി ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ പോയ സുവാരസിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനാൽ താരം ക്വാറന്റൈനിലാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസൺ വരെ ബാഴ്സയുടെ കുന്തമുനയായിരുന്ന സുവാരസ് പുതിയ കോച്ച് കോമാന്റെ വരവോടെയാണ് ക്ലബ് വിടാൻ നിർബന്ധിതനായതും അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയതും. പോയിന്റഅ ടേബിളിൽ അത്‌ലറ്രിക്കോ മൂന്നാമതും ബാഴ്സ എട്ടാമതുമാണ്.നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് വിയ്യാറയലാണ് എതിരാളികൾ.

പ്രി​മി​യ​ർ​ ​ലീ​ഗ്
ന്യൂ​കാ​സി​ൽ​ ​-​ ​ചെ​ൽ​സി
(​വൈ​കി​ട്ട് 6​ ​മു​ത​ൽ,​ ​
സ്റ്റാ​ർ​ ​സ്പോ​ർ​ട്സ് ​സെ​ല​ക്ട് 1)
ആ​സ്റ്റ​ൺ​ ​വി​ല്ല​ ​-​ബ്രൈ​റ്റൺ
(​ ​രാ​ത്രി​ 8.30​ ​മു​ത​ൽ,​
​സ്റ്റാ​ർ​ ​സ്പോ​ർ​ട്സ് ​സെ​ല​ക്ട് 1)
ടോ​ട്ട​നം​ ​-​ ​മാ​ൻ.​സിറ്റി
(​രാ​ത്രി​ 11​ ​മു​ത​ൽ,​ ​
സ്റ്റാ​ർ​ ​സ്പോ​ർ​ട്സ് ​
സെ​ല​ക്ട് 1)
മാ​ൻ.​യു​ണൈ​റ്റഡ് ​-​
​വെ​സ്റ്റ്ബ്രോം
(​ ​രാ​ത്രി​ 1.30​ ​മു​ത​ൽ,​ ​
ഹോ​ട്ട് ​സ്റ്റാർ)
സെ​രി​ എ
ക്രോ​റ്റോ​ൺ​ ​-​ലാ​സി​യെ
(​രാ​ത്രി​ 7.30​ ​മു​ത​ൽ,​
​സോ​ണി​ ​ടെ​ൻ2)
സ്‌​പെ​യി​സി​യ​ ​-​ ​അ​ത്‌​ലാ​ന്റ
(​രാ​ത്രി​ 11​മു​ത​ൽ,​ ​
സോ​ണി​ ​ടെ​ൻ 2)
യു​വ​ന്റ​സ് ​-​ ​കാ​ഗ്ലി​യാ​രി
(​ ​രാ​ത്രി​ 1.15​ ​മു​ത​ൽ,​ ​സോ​ണി​ ​ടെ​ൻ2)
ലാ​ലിഗ
ലെ​വാ​ന്റെ​-​ ​എ​ൽ​ച്ചെ
(​വൈ​കി​ട്ട് 6.30​ ​മു​ത​ൽ)
വി​യ്യാ​റ​യ​ൽ​ ​-​റ​യ​ൽ​ ​മാ​ഡ്രി​ഡ്
(​രാ​ത്രി​ 8.45​ ​മു​ത​ൽ)
സെ​വി​യ്യ​ ​-​സെ​ൽ​റ്റ​ ​വി​ഗോ
(​രാ​ത്രി​ 11​ ​മു​ത​ൽ)
അ​ത്‌​ല​റ്റി​ക്കോ​ ​-​ ​ബാ​ഴ്സ​ലോണ
(​രാ​ത്രി​ 1.30​ ​മു​ത​ൽ)
എ​ല്ലാ​ ​മ​ത്സ​ര​ങ്ങ​ളും​
​ഫേ​സ്ബു​ക്കിൽ
ബുണ്ടസ് ലീഗ
ബ​യേ​ൺ​ ​-​വെ​ൻ​ഡർ
അ​ർ​മി​നി​യ​ ​-​ലെ​വ​ർ​കു​സൻ
മോ​ൺ​ചെ​ൻ​ഗ്ലാ​ഡ്ബാ​ഷ് ​-​ ​
ഓ​ഗ്സ്ബ​ർ​ഗ്
ഹോ​ഫ​ൻ​ഹീം​-​സ്റ്റു​ഗാ​ർ​ട്ട്
ഷാ​ൽ​ക്കെ​-​ ​വോ​ൾ​ഫ്ബ​ർ​ഗ്
(​എ​ല്ലാ​ ​മ​ത്സ​ര​വും​ ​
രാ​ത്രി​ 8​ ​മു​ത​ൽ)
ഹെ​ർ​ത്ത് ​-​ ​ഡോ​ർ​ട്ട്മു​ണ്ട്
(​രാ​ത്രി​ 1​ ​മു​ത​ൽ​)​