
ഇന്ത്യയിലെഎല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമ, ബ്ളോക്ക്, ജില്ല, പഞ്ചായത്ത് ഭരണസമിതികളിലെ മെമ്പർമാർ, പ്രസിഡന്റുമാർ എന്നിവരുടെ എണ്ണത്തിൽ അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമായ വിഹിതം അവിടങ്ങളിലെ പിന്നാക്ക സമുദായ അംഗങ്ങൾക്കുവേണ്ടി സംവരണം ചെയ്ത് നിയമനിർമ്മാണം നടത്താൻ 1993 ൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ 73-ാമത് ഭേദഗതി നിയമത്തിലെ 243, ഡി (6) എന്ന ആർട്ടിക്കിളിൽ അതത്
ന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമ, ബ്ളോക്ക്, ജില്ല, പഞ്ചായത്ത് ഭരണസമിതികളിലെ മെമ്പർമാർ, പ്രസിഡന്റുമാർ എന്നിവരുടെ എണ്ണത്തിൽ അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമായ വിഹിതം അവിടങ്ങളിലെ പിന്നാക്ക സമുദായ അംഗങ്ങൾക്കുവേണ്ടി സംവരണം ചെയ്ത് നിയമനിർമ്മാണം നടത്താൻ 1993 ൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ 73-ാമത് ഭേദഗതി നിയമത്തിലെ 243, ഡി (6) എന്ന ആർട്ടിക്കിളിൽ അതത്
സംസ്ഥാന ഗവൺമെന്റുകളെ അധികാരപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ, മഹാ നഗരങ്ങൾ എന്നിവയുടെ ഭരണസമിതികളിലേക്കും അവയുടെ ചെയർപേഴ്സൺ പദവികളിലേക്കും ഇതേ രീതിയിലുള്ള സീറ്റ് റിസർവേഷൻ നടപ്പാക്കാൻ 1993 ൽ പ്രാബല്യത്തിൽ വന്ന 74-ാമത് ഭരണഘടനാ ഭേദഗതി നിയമത്തിലെ 243 ടി (6) എന്ന ആർട്ടിക്കിളിലും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മേൽപ്പറഞ്ഞ 73-ാമത് ഭരണഘടനാ ഭേദഗതി നിയമപ്രകാരം ഓരോ ത്രിതല (ഗ്രാമം, ബ്ളോക്ക്, ജില്ല) പഞ്ചായത്ത് ഭരണസമിതിയിലേക്കും പട്ടികജാതിക്കാർക്കും പട്ടിക ഗോത്രവർഗക്കാർക്കും ഇരുവിഭാഗങ്ങളിലെ സ്ത്രീകൾക്കും പ്രത്യേകമായും കൂടാതെ ഇതരവിഭാഗം സ്ത്രീകൾക്കും ജനസംഖ്യാനുപാതികമായി സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ ഗ്രാമ, ബ്ളോക്ക്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവികളും മേൽപ്പറഞ്ഞ ജനവിഭാഗങ്ങൾക്ക് പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട്. ആർട്ടിക്കിൾ 243 ഡി ഒന്ന് മുതൽ നാലുവരെയുള്ള ഖണ്ഡികകളിൽ ഇത് വ്യക്തമായി വിവരിച്ചിട്ടുണ്ട്.
തുടർന്നുള്ള ഉപവകുപ്പ് ആറിലാണ് പിന്നാക്ക ജാതിക്കാർക്കുള്ള സീറ്റ് സംവരണം വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രസ്തുത ഖണ്ഡികയുടെ കേരള, കേന്ദ്ര, സർക്കാർ അംഗീകൃത മലയാള പരിഭാഷ ചുവടെ ചേർക്കുന്നു.
243 ഡി (6) 'ഈ ഭാഗത്തിലെ യാതൊന്നും പിന്നാക്ക വിഭാഗ പൗരന്മാർക്കനുകൂലമായി ഏതെങ്കിലും പഞ്ചായത്തിൽ സ്ഥാനങ്ങളും ഏത് തലത്തിലുള്ള പഞ്ചായത്തുകളിലും ചെയർപേഴ്സൺ പദവികളും സംവരണം ചെയ്യുന്നതിനോ അല്ലെങ്കിൽ എന്തെങ്കിലും വ്യവസ്ഥയുണ്ടാക്കുന്നതിൽ നിന്നോ ഒരു സംസ്ഥാന സർക്കാരിന്റെ നിയമനിർമ്മാണ മണ്ഡലത്തെ തടയുന്നതല്ല."
ഇതേ ആനുകൂല്യം ഇതേ വാക്കുകളിൽ തന്നെ 74-ാമത് ഭരണഘടനാ ഭേദഗതി നിയമത്തിലെ 243 ടി (6) എന്ന ഖണ്ഡികയിലും ചേർത്തിട്ടുണ്ട്. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളിലേക്കുള്ള സീറ്റ് റിസർവേഷനെക്കുറിച്ചുള്ളതാണ് അത്.
പട്ടികജാതി പട്ടികവർഗക്കാർ, ഇരു വിഭാഗങ്ങളിലെയും സ്ത്രീകൾ, ഇതര ജാതികളിലെ സ്ത്രീകൾ എന്നിങ്ങനെ ഈ വകുപ്പിലെ ആദ്യ ഭാഗത്ത് (ഉപവകുപ്പ് 1 മുതൽ 4 വരെ) പറയുന്ന ഇതരജാതി സംവരണങ്ങൾ ഒന്നുംതന്നെ പിന്നാക്കവിഭാഗ പൗരന്മാർക്ക് ഇതേ രീതിയിൽ വ്യത്യസ്തതലങ്ങളിലും സ്ഥാനങ്ങളിലും ഈ ആനുകൂല്യം നൽകുന്നതിന് തടസമാവാൻ പാടില്ലെന്ന് ടി 6-ാമത് ഉപവകുപ്പ് അസന്നിദ്ധമായി അനുശാസിക്കുന്നു.
മുകളിൽപ്പറഞ്ഞ 5 തലത്തിലുള്ള ഭരണസമിതികളിലെ അംഗത്വത്തിലും ചെയർപേഴ്സൺ പദവികളിലും അനുവദിച്ച ജാതി സംവരണം പിന്നീടുവരുന്ന തിരഞ്ഞെടുപ്പുകളിൽ ആവർത്തന ക്രമത്തിൽ (റൊട്ടേഷൻ) മാറ്റുമെന്നതിനാൽ ചില സ്ഥലങ്ങളിലെയും ചില സ്ഥാനങ്ങളിലെയും പിന്നാക്കക്കാർ ഉൾപ്പെടെയുള്ള ചില സമുദായാംഗങ്ങളുടെ ദീർഘകാല കുത്തക എന്ന ദൂഷ്യം ഒഴിവാക്കാനും ഉപകരിക്കും.
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ ഭരണഘടനാ ഭേദഗതി ഉണ്ടായ ഉടൻതന്നെ പിന്നാക്ക സമുദായങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഈ ആനുകൂല്യം നൽകുകയുണ്ടായി. അതിന്റെ നന്ദി സൂചകമായി പിന്നാക്ക വിഭാഗങ്ങൾ ഒന്നടങ്കം പിൻതാങ്ങിയതിനാൽ അവിടങ്ങളിൽ പിന്നീട് നടന്ന ഒന്നിലധികം തിരഞ്ഞെടുപ്പുകളിൽ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു.
മേൽപ്പറഞ്ഞ 73 ഉം 74 ഉം ഭരണഘടനാ ഭേദഗതിവഴി പിന്നാക്ക സമുദായാംഗങ്ങൾക്ക് സീറ്റും ചെയർപേഴ്സൺ പദവികളും റിസർവ് ചെയ്തതിന്റെയും വിശേഷിച്ചും ചെയർപേഴ്സൺ പദവികളിൽ ക്രീമിലെയർ വ്യവസ്ഥ ബാധകമാക്കാതിരുന്നതിന്റെയും പേരിൽ പ്രസ്തുത ആർട്ടിക്കിളിന്റെ 243 ഡി (6), 243 ടി (6) ഭരണഘടനാപരമായ സാദ്ധ്യതയെ ചോദ്യം ചെയ്തുകൊണ്ട് ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും ചിലർ സുപ്രീംകോടതിയെ സമീപിക്കുകയും 2010 മേയ് മാസം ആദ്യം സുപ്രീംകോടതി ആയത് നിരുപാധികം തള്ളുകയും ചെയ്തു.
പിന്നാക്കസമുദായ സംവരണം നടപ്പിലാക്കാനുള്ള നിയമ വ്യവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള ചുമതല കേന്ദ്ര ഗവൺമെന്റ് ,സംസ്ഥാന ഗവൺമെന്റുകളെ ഏൽപ്പിച്ചതിന് മതിയായ ചില കാരണങ്ങൾ ഉണ്ട്. സ്വതന്ത്ര ഭാരതത്തിൽ ഇന്നുവരെ നടന്ന എല്ലാ സെൻസസിലും പട്ടികജാതി പട്ടികവർഗക്കാർ ഒഴികെയുള്ള ആരുടെയും ജാതി തിരിച്ചിട്ടുള്ള കണക്കെടുത്തിട്ടില്ല. തന്മൂലം പിന്നാക്ക സമുദായക്കാരുടെയും മറ്റുള്ളവരുടെയും ജാതി തിരിച്ചുള്ള കണക്ക് കേന്ദ്ര ഗവൺമെന്റിന്റെ കൈവശമില്ല. പിന്നാക്ക ജനവിഭാഗങ്ങളുടെ ജനസംഖ്യയിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ട്. ചില പട്ടികജാതി വിഭാഗങ്ങളെ മറ്റുചില സംസ്ഥാനങ്ങളിൽ പിന്നാക്ക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങൾ ഏതെല്ലാമെന്ന് നിശ്ചയിക്കാനുള്ള അധികാരവും അതത് സംസ്ഥാന ഗവൺമെന്റുകൾക്കാണ്. ഈ വക പോരായ്മകളും പ്രശ്നങ്ങളും പരിഹരിച്ചും സാമാന്യമായിട്ടെങ്കിലും പിന്നാക്ക വിഭാഗ ജനസംഖ്യയെത്രയെന്ന് തിട്ടപ്പെടുത്താൻ സംസ്ഥാന ഗവൺമെന്റുകൾക്കേ എളുപ്പം കഴിയൂ. അതുകൊണ്ടാണ് ഇത് നടപ്പിലാക്കാൻ കേന്ദ്രം അതത് സംസ്ഥാന ഗവൺമെന്റുകളെ ചുമതലപ്പെടുത്തിയത്. വിപരീതമായി ഭരണഘടനയിൽ ഇങ്ങനെ രണ്ട് ഉപവകുപ്പുകൾ രാജീവ്ഗാന്ധി ഗവൺമെന്റ് കൂട്ടിച്ചേർത്തത് ഒരിക്കലും നടപ്പാക്കാതിരിക്കാൻ അല്ല. അങ്ങനെയായിരുന്നെങ്കിൽ ഈ വകുപ്പുകൾ ടി ഭരണഘടന ഭേദഗതിയിൽ കൂട്ടിച്ചേർക്കേണ്ടതില്ലായിരുന്നു. അതുകൊണ്ട് അതത് സംസ്ഥാന ഗവൺമെന്റുകൾക്ക് താത്പര്യമുള്ള പക്ഷം ഇത് നടപ്പിലാക്കിയാൽ മതിയെന്ന ചിലരുടെ വ്യാഖ്യാനം അടിസ്ഥാനരഹിതമാണ്. മുൻചൊന്ന സുപ്രീം കോടതിവിധി അതിനുള്ള ശരിയായ മറുപടിയാണ്.
അടുത്ത തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാൽ ഇനി ഒരു നിയമ നിർമ്മാണത്തിനുള്ള സാവകാശം ഇല്ലെന്നുള്ള തടസവാദം ഉന്നയിക്കപ്പെടാൻ ഇടയുണ്ട്. എന്നാൽ ഇത് ഇന്ത്യയിലെ അടിസ്ഥാന നിയമമായ ഭരണഘടനയിലെ ഒരു വ്യവസ്ഥയായതിനാൽ അതേ ഭരണഘടനയിലെ ആർട്ടിക്കിൾ 162 അനുസരിച്ച് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മുഖേനയോ ആയതിന് വേണ്ടത്ര ആധികാരികത ഇല്ലെന്ന് ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ ആർട്ടിക്കിൾ 213 അനുസരിച്ച് ഒരു ഓർഡിനൻസിലൂടെയോ ഇത് നടപ്പാക്കാവുന്നതേയുള്ളൂ. അതത് സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെങ്കിൽ 24 മണിക്കൂർ പോലും ഇതിനാവശ്യമില്ല എന്നതാണ് യാഥാർത്ഥ്യം.
ഉദ്യോഗ സംവരണക്കാര്യത്തിൽ ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്ത് 'ക്രീമിലെയർ" പാര തിരുകി കയറ്റിയവർ ഇപ്പോൾ സുപ്രീംകോടതി കൂടി അംഗീകരിച്ച ഈ ഭരണഘടനാ വ്യവസ്ഥ നടപ്പിലാക്കാൻ തയ്യാറാവാത്തത് ഇരട്ടത്താപ്പാണ്.
കേരളത്തിൽ ഈഴവർ/തീയർ, മുസ്ളിങ്ങൾ, ധീവരർ, വിശ്വകർമ്മജർ, ലത്തീൻ കത്തോലിക്കർ, നാടാർ, പരിവർത്തിത ക്രൈസ്തവർ, ആംഗ്ളോ ഇന്ത്യൻസ് എന്നിങ്ങനെ 79 ജാതികൾ മറ്റു പിന്നാക്ക സമുദായക്കാരായുണ്ട്. സംസ്ഥാന ജനസംഖ്യയുടെ മഹാഭൂരിപക്ഷം വരുന്ന ഈ ജനവിഭാഗത്തെ ഇനിയും അവഗണിക്കുന്നത് ഈ സമുദായ നേതൃത്വങ്ങളുടെ അജ്ഞതയും പ്രതികരണശേഷി ഇല്ലായ്മയും കൊണ്ടുമാത്രമാണ്.
(ഫോൺ:9447661479)