accident-death

പ്രതാപ്ഗഡ്: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ ആറ് കുട്ടികളടക്കം പതിനാല് പേർ മരിച്ചു.ദേശരാജ് ഇനാറ ഗ്രാമത്തിന് സമീപമുള്ള പ്രയാഗ്രാജ്-ലഖ്നൗ ഹൈവേയിൽ ഇന്നലെ രാത്രി 11.45 ഓടെ അപകടമുണ്ടായത്. വിവാഹത്തി​ൽ പങ്കെടുത്ത് മടങ്ങി​യവർ സഞ്ചരി​ച്ച മഹീന്ദ്ര ബൊലേറയിൽ ട്രക്ക് ഇടി​ക്കുകയായി​രുന്നു.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ പകുതി ട്രക്കിനടിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഞ്ച് മൃതദേഹങ്ങൾ അപകടം നടന്നയുടൻ കണ്ടെടുത്തു.ട്രക്കിന്റെ അടിയിൽ നിന്ന് കാർ എടുത്തശേഷമാണ് ബാക്കിയുള്ള മൃതദേഹങ്ങൾ പുറത്തെടുത്തത്.

അപകടത്തിൽ മരിച്ച കുട്ടികൾ എല്ലാവരും 7 നും 15 നും ഇടയിൽ പ്രായമുള്ളവരാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.