ന്യൂഡൽഹി: ഇന്ത്യയുമായി മുൻപ് സംഘർഷമുണ്ടായ ഇന്ത്യ-ചൈന-ഭൂട്ടാൻ സംയുക്ത പ്രദേശമായ ഡോക്‌ലമിൽ ഭൂട്ടാന്റെ അതിർത്തിക്കുളളിൽ ഒരു ഗ്രാമം തന്നെ സൃഷ്‌ടിച്ച് ചൈന. 2017 ൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായ സ്ഥലത്ത് നിന്നും കേവലം ഒൻപത് കിലോമീറ്റർ ദൂരത്തിലും ഭൂട്ടാനിൽ അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ഉളളിലുമാണ് ഈ ഗ്രാമം. ചൈനീസ് മാദ്ധ്യമപ്രവർത്തകർ ഈ ഗ്രാമത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇന്നലെയാണ് ചൈനീസ് മാദ്ധ്യമങ്ങൾ ചിത്രം പങ്കുവച്ചത്. ഡോക്‌ലം മേഖലയിലെ പാങ്‌ഡയിലാണെന്ന് മാദ്ധ്യമ പ്രവർത്തകർ തന്നെ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. പിന്നീട് ഈ ട്വീറ്റ് ഇവർ നീക്കംചെയ്‌തു. ഭൂട്ടാനിലെ ഈ സ്ഥലത്തിന്റെ സംരക്ഷണാവകാശം ഇന്ത്യൻ സേനയ്‌ക്കാണെന്നതിനാൽ ഇത് ഇന്ത്യയ്‌ക്കും ഭീഷണിയായ നീക്കമാണ്.
Here's a CGTN news producer openly admiting that China has occupied and now populated part of a sovereign country. This Pangda village has been constructed (as shown by the included map) ~2.5km beyond Bhutan's international border. China now baselessly claims about 12% of Bhutan. https://t.co/3TxNSffYdJ pic.twitter.com/fEAgWXk7Ln
— Nathan Ruser (@Nrg8000) November 19, 2020
പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിന്ന അതീവ ഗൗരവമേറിയ സംഘർഷമായിരുന്നു ഡോക്‌ലമിലേത്. രണ്ടര മാസം നീണ്ടുനിന്ന സംഘർഷമാണ് അന്നുണ്ടായത്. തുടർന്ന് ഈ വർഷം ലഡാക്കിൽ കൈയേറ്റശ്രമത്തിനൊടുവിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് മരണമടഞ്ഞത്. ചൈന അവർക്ക് സംഭവിച്ച ആൾനഷ്‌ടം എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ലഡാക്കിലെ സംഘർഷശേഷം അതിർത്തിയിലേക്ക് ഇരു രാജ്യങ്ങളും സൈനിക നീക്കം ശക്തിപ്പെടുത്തിയിരിക്കുകയാണ്. സൈനിക പിന്മാറ്റം മൂന്ന് ഘട്ടമായി നടത്താമെന്ന് ചൈന സമ്മതിച്ചെങ്കിലും നാളിതുവരെ അത് നടപ്പാക്കിയ യാതൊരുവിധ സൂചനകളും ലഭിച്ചിട്ടില്ല.