aa

ഹോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിസിയുടെ വണ്ടർ വുമൺ 1984 ഒാൺലൈൻ റിലീസിന്. ക്രിസ്മസ് റിലീസായി അമേരിക്കയിലെ തിയേറ്ററുകളിൽ എത്തുന്ന ചിത്രം അതേദിവസം എച്ച്ബി ഒ മാക്സിലും ഒാൺലൈനായി റിലീസ് ചെയ്യും. 2017ൽ റിലീസായ വണ്ടർ വുമണിന്റെ രണ്ടാം ഭാഗമാണിത്.ഗാൽഗഡോറ്റ് വണ്ടർ വുമണായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാറ്റി ജെൻകിൻസ് ആണ്. വാർണർ ബ്രദേഴ് സാണ് നിർമാണം. ക്രിസ് പിനെ,​ ക്രിസ്റ്റൻ വിഗ്,​ റോബിൻ റൈറ്റ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പെഡ്രോ പാസ്ക്കൽ പ്രതിനായക വേഷത്തിൽ എത്തുന്നു. 2017ൽ ഇറങ്ങിയ വണ്ടർ വുമൺ ബോക് സോഫീസ് ഹിറ്റായിരുന്നു