a

ആശ ശരത്തും മൂത്ത മകൾ ഉത്തരയും സിനിമയിലും അമ്മയും മകളുമായി എത്തുന്നു. കെഞ്ചിരയ്ക്കുശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ഖെദ്ദ എന്ന ചിത്രത്തിൽ ഇവർ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് .നർത്തകിയായ ഉത്തരയുടെ ആദ്യ ചിത്രമാണ് ഖെദ്ദ. സവിത എന്ന അമ്മ വേഷത്തിൽ ആശശരത്ത് എത്തുമ്പോൾ അനഘ എന്ന മകളുടെ വേഷമാണ് ഉത്തര ശരത്തിന്. എഴുപുന്നയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് രചന നിർവഹിക്കുന്നതും മനോജ് കാന ആണ്.സുധീർ കരമന, സുദേവ് നായർ എന്നിവരാണ് മറ്റു താരങ്ങൾ . പോയവർഷത്തെ മികച്ച രണ്ടാമത് ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കെഞ്ചിര കരസ്ഥമാക്കിയിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിയ പ്രതാപ് പി.നായർ ഖെദ്ദയുടെ ദൃശ്യാവിഷ്കാരം നിർവഹിക്കുന്നു.കെഞ്ചിരയുടെ ദൃശ്യാവിഷ്കാരം നിർവഹിച്ചതും പ്രതാപ് ആണ്. പുരസ്കാര ജേതാവായ അശോകൻ ആലപ്പുഴയാണ് വസ്ത്രാലങ്കാരം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് ഖെദ്ദ നിർമിക്കുന്നത്. ഹരി വെഞ്ഞാറമൂട് പ്രൊഡക്ഷൻ കൺട്രോളർ.