1. ആരവല്ലി പർവ്വതനിരയിലെ ഏറ്രവും ഉയരം കൂടിയ കൊടുമുടി?
2. ഇന്ദിരാഗാന്ധി കനാലിന്റെ പഴയപേര്?
3. പിങ്ക്സിറ്റി എന്നറിയപ്പെടുന്നത്?
4. വെള്ളി, സിങ്ക് എന്നിവയുടെ നിക്ഷേപം കൂടുതലുള്ള ഖനി?
5. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?
6. ഇന്ത്യയിലെ ആദ്യ മറൈൻ നാഷണൽ പാർക്ക്?
7. ജയ്പൂർ നഗരം സ്ഥാപിച്ചതാര്?
8. ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?
9. ചന്ദനനഗരം എന്നറിയപ്പെടുന്നത്?
10. ഇലക്ട്രോണിക് സിറ്റി ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
11. ബന്ദിപൂർ ടൈഗർ റിസർവ് സ്ഥിതിചെയ്യുന്നത്?
12. ഉദ്യാനങ്ങളുടെ നഗരം?
13. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ?
14. ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണ്ണാടകയിലെ സ്ഥലം?
15. അന്തർദ്ദേശീയ ചലച്ചിത്രമേളയുടെ സ്ഥിരം ആസ്ഥാനം?
16. ഇന്ത്യയിലെ സ്വിറ്റ് സർലാന്റ് എന്നറിയപ്പെടുന്നത്?
17. ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നത്?
18. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?
19. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം?
20. ചുരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
21. ഇന്ത്യയിലെ ഏറ്രവും വലിയ തുരങ്കം?
22. സുഖവാസകേന്ദ്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?
23. കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡിലെ സ്ഥലം?
24. ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം ഏതായിരുന്നു?
25. കേരളഗവൺമെന്റ് കർഷകർക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി?
26. കോഴിക്കോട് ജില്ലാ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം?
27. ചീവിടുകൾ ഇല്ലാത്ത നാഷണൽ പാർക്ക്?
28. എല്ലാവർഷവും പൂക്കുന്ന കുറിഞ്ഞി ഇനം ഏത്?
29. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം?
30. പത്മവിഭൂഷൺ നേടിയ ആദ്യമലയാളി?
31. തപാൽസ്റ്റാമ്പിൽ വന്ന ആദ്യ കേരളീയ വനിത?
32. ബുക്കർ പ്രൈസ് ലഭിച്ച ആദ്യ മലയാളി?
33. സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം കാണാൻ കാരണം?
34.തുടർച്ചയായി രണ്ട് തവണ കേരളമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
35. ആർ.ശങ്കറിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്?
36. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി?
37. തൊഴിലില്ലായ്മ വേതനവും, ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്ത്രി?
38. പോർച്ചുഗീസുകാരുടെ കേരളത്തിലെ അതിക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതിയേത്?
39. ഏറ്റവും കൂടുതൽ തവണ കേരളം സന്ദർശിച്ച വിനോദസഞ്ചാരി?
40. ദക്ഷിണനളന്ദ എന്നറിയപ്പെടുന്നത്?
41. പാർത്ഥിവപുരം വിഷ്ണുക്ഷേത്രം പണികഴിപ്പിച്ചത്?
42. ഏഴിമല ആസ്ഥാനമായി ഭരിച്ചിരുന്ന പ്രശസ്തനായ രാജാവ്?
43. ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കാനായി മാർത്താണ്ഡവർമ്മ പുറപ്പെടുവിച്ച നിയമം?
44. ഇന്ത്യൻ മണ്ണിൽ ഡച്ച് ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധം?
45. തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി?
46. വേമ്പനാട് കായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ?
47. ഉമ്മിണിത്തമ്പിക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?
48. തിരു- കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിലെ പ്രധാനമന്ത്രി?
49. ബോൺസായിക്ക് സമാനമായ ചൈനീസ് സമ്പ്രദായം?
50. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂവ്?
ഉത്തരങ്ങൾ
(1)മൗണ്ട് അബുവിലെ ഗുരുശിഖർ (2)രാജസ്ഥാൻ കനാൽ (3)ഉദയ്പൂർ (4)സാർവാർസിങ്ക് ഖനി (5)ഭാരത്പൂർ ഖാന പക്ഷിസങ്കേതം (6)ഗൾഫ് ഒഫ് കച്ച് (7)മഹാരാജ ജെയ്സിംഗ് (8)കുടക് (9)മൈസൂർ (10)ബാംഗ്ലൂർ (11)കർണാടകം (12)ബാംഗ്ലൂർ (13)ഗോവ (14)ഐഹോൾ (15)ഗോവയിലെ പനാജി (16)ജമ്മു കാശ്മീർ (17)ശ്രീനഗർ (18)അമർ അബ്ദുള്ള (19)ഇന്ദിരാഗാന്ധി പൂന്തോട്ടം (20)ലഡാക്ക് (21)ജവഹർ തുരങ്കം (22)മസൂറി (23)ഹരിദ്വാർ (24)കൊൽക്കത്ത (25)കിസാൻശ്രീ (26)കടലുണ്ടി (27)സൈലന്റ് വാലി (28)കരിങ്കുറിഞ്ഞി (29)മംഗളവനം (30)വി.കെ. കൃഷ്ണമേനോൻ (31)വിശുദ്ധ അൽഫോൺസാമ്മ (32)അരുന്ധതി റോയ് (33)വെടിപ്ലാവുകളുടെ സാന്നിദ്ധ്യം (34)സി. അച്യുതമേനോൻ (35)പി.കെ.കുഞ്ഞ് (36)സി.എച്ച്. മുഹമ്മദ്കോയ (37)എ.കെ.ആന്റണി (38)തുഹ്ഫത്തുൽ മുജാഹിദ്ദീൻ (39)ഇബൻ ബത്തൂത്ത (40)കാന്തള്ളൂർശാല (41)കരുനന്തടക്കൻ (42)നന്നൻ (43)വാരിയോലകൾ (44)കുളച്ചൽയുദ്ധം (45)മാർത്താണ്‌ഡവർമ്മ (46)വേലുത്തമ്പി ദളവ (47)കേണൽ മൺറോ (48)ഇക്കണ്ടവാര്യർ (49)പെൻജിങ് (50)ടൈറ്റൻ ആം