ന്യൂഡൽഹി: കാശ്‌മീരിലെ നാഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തിൽ ദേശീയ സുരക്ഷ വിലയിരുത്തുന്നതിന് ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ,വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്‌ള, മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനമായ നവംബർ 26ന് പ്രധാനപ്പെട്ട ആക്രമണങ്ങൾക്ക് തീവ്രവാദികൾ പദ്ധതിയിടുകയായിരുന്നു എന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചു.
ജമ്മു കാശ്‌മീരിലെ നാഗ്രോട്ടയിൽ ബാൻ ടോൾ പ്ളാസയോട് ചേർന്നാണ് വ്യാഴാഴ്‌ച ഭീകരാക്രമണം നടന്നത്.മൂന്ന് മണിക്കൂർ നീണ്ട ആക്രമണത്തിൽ നാല് ഭീകരരെ വധിച്ചു. ഇവർ ജയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണെന്നാണ് കരുതപ്പെടുന്നത്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മുകാശ്‌മീർ ജില്ല വികസന സമിതി തിരഞ്ഞെടുപ്പുകളിൽ വലിയ ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടായിരുന്നു തീവ്രവാദികൾ വന്നത്. സംഭവം അന്വേഷിക്കുകയാണെന്ന് ജമ്മു സോൺ ഐജി അറിയിച്ചു.