gehlot

ജയ്‌പൂർ: 'ലൗ ജിഹാദ്' വിഷയത്തിൽ നിയമനിർമ്മാണം കൊണ്ടുവരാൻ മദ്ധ്യപ്രദേശ് ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ ആലോചിക്കുന്നതിനിടെ വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 'ബിജെപി രാജ്യത്തെ വിഭജിക്കാൻ നിർമ്മിച്ചെടുത്ത പദമാണ് ലൗ ജിഹാദ്. രാജ്യത്തെ സാമുദായിക സൗഹാർദ്ദം തകർക്കാനുമാണിത്. വിവാഹം എന്നത് വ്യക്തി സ്വാതന്ത്ര്യത്തിൽ പെട്ട വിഷയമാണ്.അതിനെതിരെ നിയമം കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഒരു കോടതിയിലും അത് നിലനിൽക്കില്ല. ജിഹാദിന് സ്‌നേഹത്തിൽ സ്ഥാനമില്ല.' അശോക് ഗെഹ്‌ലോട്ട് ട്വി‌റ്ററിൽ കുറിച്ചു.

Love Jihad is a word manufactured by BJP to divide the Nation & disturb communal harmony. Marriage is a matter of personal liberty, bringing a law to curb it is completely unconstitutional & it will not stand in any court of law. Jihad has no place in Love.
1/

— Ashok Gehlot (@ashokgehlot51) November 20, 2020

രാജ്യത്ത് പ്രായപൂർത്തിയായവരുടെ സ്വാതന്ത്ര്യം ഭരണകൂടത്തിന്റെ അധികാരത്തിന് ചുവട്ടിൽ നിർത്താനാണ് ബിജെപിയുടെ ശ്രമം. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തെയും ബിജെപി ഭരണകൂടം ലംഘിക്കുകയാണ് ഗെഹ്‌ലോട്ട് ആരോപിച്ചു. നിലവിൽ ബിജെപി അധികാരത്തിലുള‌ള മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്,ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ലൗ ജിഹാദിനെതിരെ നിയമം പാസാക്കാൻ ശ്രമം ആരംഭിച്ചത്.

അഞ്ച് വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കു‌റ്റമായി കണ്ടാണ് ലൗ ജിഹാദിനെതിരെ മദ്ധ്യപ്രദേശ് സർക്കാർ നിയമം കൊണ്ടുവരുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ലൗ ജിഹാദ് എന്ന പദത്തിന് നിയമത്തിൽ വ്യക്തമായ വ്യാഖ്യാനമില്ലെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.