woman-taxi-driver

രാമല്ല: എല്ലായ്പ്പോഴും സംഘർഷമുഖരിതമാണ് പാലസ്തീനും ഗാസയും. സംഘർഷങ്ങൾ രാജ്യത്തെ സ്ത്രീ സ്വാതന്ത്ര്യത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ, ഗാസയിൽ നിന്നൊരു വനിത ടാക്സി ഓടിച്ച് ചരിത്രം രചിച്ചിരിക്കുകയാണ്. അഞ്ച് മക്കളുടെ അമ്മയായ നൈല അബു ജുബ ഗാസയിലെ ആദ്യ വനിതാ ടാക്സി ഡ്രൈവറാണ്.

പാലസ്തീനിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വാഹനമോടിക്കാൻ അനുവാദമുണ്ടെങ്കിലും ടാക്‌സി സർവീസുകൾ ആരംഭിക്കാൻ പുരുഷന്മാർക്ക് മാത്രമേ അനുവാദമുള്ളു. തന്റെ അച്ഛൻ നൽകിയ കാറുമായാണ് 39 കാരിയായ നൈല സ്ത്രീകൾക്ക് മാത്രമായി ടാക്‌സി സർവീസ് ആരംഭിച്ചത്.

'ഒരിക്കൽ എന്റെ സുഹൃത്തിനോട് ഞാൻ ഈ ആശയത്തെക്കുറിച്ച് പറഞ്ഞു. എനിക്ക് ഭ്രാന്താണെന്നാണ് അവൾ പറഞ്ഞത്.' നൈല എ.എഫ്.പിയോട് പറഞ്ഞു.

സോഷ്യൽ വർക് ബിരുദധാരിയാണ് നൈല. നേരത്തെ ബുക്കു ചെയ്യുന്നവർക്ക് മാത്രമെ നൈലയുടെ സേവനം ലഭിക്കൂ.

തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ധാരാളം ഭീഷണികളും ചീത്തവിളികളും വരുന്നുണ്ടെന്ന് നൈല പറയുന്നു. അഭിനന്ദിക്കുന്നവരും കുറവല്ല. പലരും പറയുന്നത് ഇത് ആണുങ്ങളുടെ ജോലിയാണെന്നാണ്, ചിലർ പറയുന്നത് സ്ത്രീകൾ വണ്ടിയോടിച്ചാൽ അപകടങ്ങൾ കൂടുമെന്നാണ്...' നൈല പറയുന്നു.

എന്നാൽ പുരുഷന്മാരെക്കാൾ സ്ത്രീകളാണ് സൂക്ഷിച്ചു വണ്ടിയോടിക്കുന്നതെന്നാണ് നൈലയുടെ അഭിപ്രായം. തന്റെ ബിസിനസ് വിപുലപ്പെടുത്താനും നൈലക്ക് പദ്ധതിയുണ്ട്. നൈലയ്‌ക്കൊപ്പം ഡ്രൈവറായി ജോലി ചെയ്യാൻ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി വനിതകൾ എത്തുന്നുണ്ട്.

നൈലയുടെ പ്രദേശം ഭീകരഗ്രൂപ്പായ ഹമാസിന്റെ കൈയിലാണ്. കൊവിഡ് വ്യാപിച്ചതോടെ

50 ശതമാനം ആളുകൾക്കും ഇവിടെ തൊഴിൽ നഷ്ടമായിരുന്നു.