
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് റെക്കോർഡ് തുകയ്ക്ക് ഒടിടി റിലീസിന് ഒരുങ്ങുന്നു. ദുൽഖറിന്റെ വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റും ചേർന്നു നിർമിക്കുന്ന കുറുപ്പിന് 35 കോടിയാണ് മുതൽമുടക്ക്.അടുത്ത വർഷം വിഷുവോടെയേ തിയേറ്ററുകൾ തുറക്കുകയുള്ളൂ എന്ന സർക്കാർ തീരുമാനമാണ് ചിത്രത്തിന്റെ ഒടിടി റിലീസ് സാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുന്നത്. മൂത്താേൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് കുറുപ്പിലെ നായിക. ഇന്ദ്രജിത്,സണ്ണിവയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷമി, ശിവജിത് പദ്മനാഭൻ എന്നിവരാണ് മറ്റു താരങ്ങൾ. ഡാനിയേൽ സായൂജ് നായരും കെ. എസ്. അരവിന്ദും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ.