പുതിയ ചിത്രത്തിന്റെ തന്റെ സെറ്റിൽ ജന്മദിനം ആഘോഷിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര. നയൻതാരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ' നിഴൽ ' എന്ന ചിത്രത്തിന്റെ എറണാകുളത്തെ സെറ്റിൽ സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പമായിരുന്നു താരത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം.
നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകരായ അപ്പു എൻ. ഭട്ടതിരി, ഫെലിനി നിർമ്മാതാക്കളായ ജിനേഷ് ജോസ്, കുഞ്ഞുണ്ണി, ജിനു വി. നാഥ്, ഡിക്സൺ പൊടുത്താസ് തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. നയൻതാരയുടെ 36ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ' നിഴലി'ലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.