child

ഭോപ്പാൽ: മൂന്നു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് ചാക്കിൽക്കെട്ടി ഡാമിൽ തള്ളിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് മദ്ധ്യപ്രദേശിലെ അമർവാഡയിൽ പോക്സോ പ്രത്യേക കോടതി. 22കാരനായ റിതേഷ് ധുർവിനാണ് 116 ദിവസത്തെ വിചാരണയ്ക്കു ശേഷം വധശിക്ഷ വിധിച്ചത്. മൃതദേഹം ചാക്കിൽ കെട്ടി ഡാമിലേക്കെറിയാൻ സഹായിച്ച സുഹൃത്ത് ധൻപാലിന് ഏഴു വർഷത്തെ കഠിനതടവും വിധിച്ചു. ഇക്കഴിഞ്ഞ ജൂലായ് 17നാണ് ദാരുണ സംഭവം നടന്നത്. അമർവാഡയിലെ മൂന്നുവയസുകാരിയെ പത്തു രൂപ കാട്ടി വിളിച്ച് റിതേഷ് മുറിയിലേക്ക് കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. തുടർന്ന് കുട്ടിയുടെ മൃതദേഹം മറവു ചെയ്യാനുള്ള ശ്രമമായി. സഹായത്തിനായി ധൻപാലിനെ വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി മഞ്ചഗോര അണക്കെട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

17ന് വൈകിട്ടോടെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകി. മൂന്നു ദിവസത്തിനു ശേഷം ജൂലായ് 20ന് കുട്ടിയുടെ ശരീരം ഡാമിൽ നിന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം ഊർജിതമാക്കിയ പൊലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുമ്പ് നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. 300 ഓളം പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. തുടർന്നാണ് സമീപവാസിയായ റിതേഷിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലിൽ റിതേഷ് കുറ്റം സമ്മതിച്ചെങ്കിലും

മന്ത്രവാദിത്തിനായി കുട്ടിയെ ഉപയോഗപ്പെടുത്തി എന്ന് പറഞ്ഞ് അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു.