booker-prize

ലണ്ടൻ: ​ഈ​ ​വ​ർ​ഷ​ത്തെ​ ​ബു​ക്ക​ർ​ ​പു​ര​സ്കാ​രം​ ​സ്‌​കോ​ട്ടി​ഷ് ​എ​ഴു​ത്തു​കാ​ര​നാ​യ​ ​ഡ​ഗ്ല​സ് ​സ്റ്റു​വ​ർ​ട്ട് ​എ​ഴു​തി​യ​ ​നോ​വ​ലാ​യ​'​ഷ​ഗ്ഗി​ ​ബെ​യ്ൻ​'​ ​ക​ര​സ്ഥ​മാ​ക്കി.​ ​ഫാ​ഷ​ൻ​ ​ഡി​സൈ​ന​ർ​ ​കൂ​ടി​യാ​യ​ ​ഡ​ഗ്ല​സി​ന്റെ​ ​ആ​ദ്യ​ ​നോ​വ​ലാ​ണി​ത്.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ല​ണ്ട​നി​ലെ​ ​റൗ​ണ്ട്ഹൗ​സി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഓ​ൺ​ലൈ​നി​ലൂ​ടെ​ ​ബ്രി​ട്ടീ​ഷ് ​സാ​ഹി​ത്യ​കാ​രി​യാ​യ​ ​മാ​ർ​ഗ​ര​റ്റ് ​ബ​സ്ബി​യാ​ണ് ​പു​ര​സ്കാ​രം​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​മാ​ർ​ഗ​ര​റ്റി​നെ​ ​കൂ​ടാ​തെ,​​​ ​സാ​ഹി​ത്യ​കാ​ര​നാ​യ​ ​ലീ​ ​ചൈ​ൽ​ഡ്,​ ​സാ​ഹി​ത്യ​കാ​ര​നും​ ​വി​മ​ർ​ശ​ക​നു​മാ​യ​ ​സ​മീ​ർ​ ​റ​ഹിം,​ ​എ​ഴു​ത്തു​കാ​ര​നും​ ​ടി​വി​ ​അ​വ​താ​ര​ക​നു​മാ​യ​ ​ലെം​ ​സി​സ്സേ,​ ​പ​രി​ഭാ​ഷ​ക​യാ​യ​ ​എ​മി​ലി​ ​വി​ൽ​സ​ൺ​ ​എ​ന്നി​വ​രും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​ജൂ​റി.
ബി.​ബി.​സി​ ​റേ​ഡി​യോ​ ​ത​ത്സ​മ​യം​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്ത​ ​പ​രി​പാ​ടി​യി​ൽ​ ​മു​ൻ​ ​ബു​ക്ക​ർ​ ​പു​ര​സ്കാ​ര​ ​ജേ​താ​ക്ക​ൾ,​ ​മു​ൻ​ യു,​​​എ​സ് ​പ്ര​സി​ഡ​ന്റ് ​ബറാ​ക് ​ഒ​ബാ​മ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ 50,000​ ​പൗ​ണ്ടും​ ​ട്രോ​ഫി​യും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്കാ​രം.​ ​ഇ​തി​നു​ ​പു​റ​മെ​ ​പു​ര​സ്കാ​ര​ത്തി​ന് ​അ​ർ​ഹ​മാ​യ​ ​നോ​വ​ലി​ന്റെ​ ​ഒ​രു​ ​ഡി​സൈ​ന​ർ​ ​പ​തി​പ്പും​ ​അ​ന്തി​മ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​പി​ടി​ച്ച​തി​നു​ 2500​ ​പൗ​ണ്ടും​ ​ഡ​ഗ്ല​സി​ന് ​ല​ഭക്കും. ​ജ​യിം​സ് ​കെ​ൾ​മാ​ന് ​ശേ​ഷം​ ​ബു​ക്ക​ർ​ ​നേ​ടു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​സ്‌​കോ​ട്ട്‌​ല​ൻ​ഡു​കാ​ര​നാ​ണ് ​ഡ​ഗ്ല​സ്.

ഷഗ്ഗി ബെയ്ൻ

തന്റെ ബാല്യകാലത്തെ പ്രതിസന്ധികളെക്കുറിച്ചാണ് ഡഗ്ലസ് നോവലിൽ വിവരിക്കുന്നത്. 16 വയസുള്ളപ്പോൾ മദ്യത്തിന് അടിമയായി മരിച്ച അമ്മയ്ക്കാണ് അദ്ദേഹം നോവൽ സമർപ്പിച്ചിരിക്കുന്നത്. ബ്രിട്ടനിലെ റോയൽ കോളേജ് ഒഫ് ആർട്ടിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ശേഷം ഫാഷൻ ഡിസൈനറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ഒട്ടേറെ പ്രമുഖ ബ്രാൻഡുകൾക്കു വേണ്ടി പ്രവർത്തിച്ച ഡഗ്ലസ് ഒഴിവുസമയങ്ങളിലായിരുന്നു എഴുതിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ രചനകൾ ലിറ്റ്ഹബിലും ന്യൂയോർക്കറിലും പ്രസിദ്ധീകരിച്ചിരുന്നു. ഇക്കൊല്ലം തന്നെ രണ്ട് ചെറുകഥകളും പുറത്തിറങ്ങിയിരുന്നു. നിലവിൽ രണ്ടാമത്തെ നോവലായ ലോക്ക് ഏവിന്റെ പണിപ്പുരയിലാണദ്ദേഹം.

വാർത്ത അതീവ സന്തോഷം നൽകുന്നു. പുരസ്‌കാരം അമ്മയ്ക്ക്

സമർപ്പിക്കുന്നു - ഡഗ്ലസ്