bineesh-kodiyeri


ബംഗളുരു: ബംഗളുരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ പ്രതിയാക്കാനുള്ള സാഹചര്യം നിലവിൽ സാഹചര്യത്തിൽ ഇല്ലെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് ബന്ധമുണ്ടെന്നും ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചെന്നുമുള്ള ഇ.ഡി റിപ്പോർട്ടിനെ തുടർന്നാണ് തങ്ങൾ അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും എൻ.സി.ബി കോടതിയെ അറിയിച്ചു.

നാല് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായെന്നും ബിനീഷിനെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്നും എൻ.സി.ബി കോടതിയിൽ വ്യക്തമാക്കി. എൻ.സി.ബി കസ്റ്റഡിയിൽ നീട്ടി ചോദിക്കാതിരുന്നതോടെ ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു തിരിച്ചയയ്ക്കും.

ലഹരിമരുന്ന് കടത്ത് കേസിലെ പ്രതികളായ അനൂപ് മുഹമ്മദുമായും റിജേഷ് രവീന്ദ്രനുമായും ബിനീഷിന് ബന്ധമുണ്ടെന്ന് നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതിൽ അനൂപുമായി ബിനീഷിന് സാമ്പത്തിക ഇടാപാടുകളുണ്ടായിരുന്നു എന്നും ഈ ക്രയവിക്രയങ്ങൾക്ക് ലഹരിമരുന്ന് കേസുമായി ബന്ധമുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ നിഗമനം. ഇ.ഡിയുടെ കേസുമായി ബന്ധപ്പെട്ട് 14 ദിവസത്തേക്ക് ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.