ബംഗളൂരു: കർണാടകയിൽ ഗോവധ നിരോധന നിയമം ഉടൻ യാഥാർത്ഥ്യമാകുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ നിയമം പാസാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രവി പറഞ്ഞു. മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതല കൂടിയുള്ള സി.ടി രവി കർണാടക മുൻ മന്ത്രിയുമാണ്.