കൊവിഡ് മുക്തയായ തെന്നിന്ത്യൻ താരസുന്ദരി തമന്ന നവംബർ 23 മുതൽ വീണ്ടും അഭിനയിച്ച് തുടങ്ങും. ഗോപിചന്ദ് നായകനാകുന്ന സീട്ടിമാരി എന്ന തെലുങ്ക്ചിത്രത്തിന്റെ ബാലൻസ് വർക്കാണ് താരം ആദ്യം പൂർത്തിയാക്കുക. തെലുങ്കാന കബഡി കോച്ചായി വേഷമിടുന്ന തമന്ന ഈ ചിത്രത്തിന് വേണ്ടി തെലുങ്കിൽ ആദ്യമായി ഡബ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.ഒരു വെബ് സീരീസ് പൂർത്തിയാക്കിയ തമന്ന പുതിയ രണ്ട് ചിത്രങ്ങൾക്ക് കൂടി സമ്മതം മൂളിയിട്ടുണ്ട്. മുപ്പത്തിയൊന്നുകാരിയായ തമന്ന തന്റെ പതിനഞ്ചാം വയസ്സിൽ ചാന്ദ് സാ േറാഷൻ ചെഹ് ര എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹാപ്പിഡേയ്സ് എന്ന തെലുങ്ക് സൂപ്പർ ഹിറ്റാണ് തമന്നയെ താരമാക്കിയത്. സൂര്യയോടൊപ്പം അയൻ കാർത്തിയോടൊപ്പം പയ്യ, ശിരുത്തെ, അജിത്തിനൊടൊപ്പം വീരം തുടങ്ങിയ നിരവധി താരചിത്രങ്ങളിൽ നായികയായ തമന്നയ്ക്ക് രാജമൗലിയുടെ പ്രഭാസ് ചിത്രമായ ബാഹുബലി വീണ്ടും താരപകിട്ടേകി. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഇതിനകം എഴുപതോളം ചിത്രങ്ങളിൽ തമന്ന അഭിനയിച്ചിട്ടുണ്ട്.