bhutan-and-china

കാഠ്മണ്ഡു: ഭൂട്ടാൻ അതിർത്തിയിൽ അനധികൃതമായി ചൈന ഗ്രാമം നിർമ്മിച്ചെന്ന് റിപ്പോർട്ട്.എന്നാൽ, ഭൂട്ടാൻ ഇത് തള്ളിയിട്ടുണ്ട്.കൂടുതൽ പ്രതികരിക്കാൻ ഭൂട്ടാൻ തയ്യാറായിട്ടില്ല. 2017ൽ ഇന്ത്യ -ചൈനീസ്​ സൈനികർ മുഖാമുഖം നിന്ന ദോക്ക്​ലാമിന്​ സമീപമാണ്​​ ചൈനയുടെ പ്രകോപനമെന്നീണ് വിവരം. ഭൂട്ടാന്റെ രണ്ടു കിലോമീറ്റർ ഉൾ​പ്രദേശത്തേക്ക്​ ചൈനീസ്​ ഗ്രാമമായ പാങ്​ഡ വ്യാപിച്ചുകിടക്കുന്നുണ്ട്​.

ഭൂട്ടാനിൽ​ ​ചൈന ഗ്രാമം നിർമിച്ചതിന്റെ ചിത്രം സി.ജി.ടി.എൻ വാർത്താ ചാനലിന്റെ സീനിയർ പ്രൊഡ്യൂസറായ ഷേൻ ഷിവേയ്​ ട്വീറ്റ്​ ചെയ്​തു. ട്വീറ്റ്​ പിന്നീട്​ ഡിലീറ്റ്​ ചെയ്തു.

ഇന്ത്യ -ഭൂട്ടാൻ -ചൈന എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ്​ ദോക്ക്​ലാം.