ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന് മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രമായ 'ഖെദ്ദ' എഴുപുന്നയില്‍ തുടങ്ങി. മലയാളത്തിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തും മകൾ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ആശാ ശരത്തും മകളും സിനിമയില്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഈ സിനിമ. അഡ്വ. എ എം ആരിഫ് എം പി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, നടൻ സുധീര്‍ കരമന തുടങ്ങിയ പ്രമുഖർചടങ്ങില്‍ പങ്കെടുത്തും.