സിഡ്നി: കൊവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമാകാൻ കൂടുതൽ കടുത്ത ലോക്ക്ഡൗൺ ഏർപ്പെടുത്തി സൗത്ത് ആസ്ട്രേലിയ. ആറ് ദിവസത്തേക്കാണ് നിയന്ത്രണം.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം വീടുകളിൽ നിന്ന് പുറത്തിറങ്ങാം. ഒരു വീട്ടിൽ നിന്ന് ഒരു വ്യക്തിയ്ക്ക് മാത്രം പുറത്തിറങ്ങാം. വീടുകൾക്ക് പുറത്തിറങ്ങിയുള്ള വ്യായാമത്തിന് നിരോധനമുണ്ട്.
സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവ അടച്ചിടും. വിവാഹ ചടങ്ങുകൾക്കും നിരോധനമുണ്ട്. മാസ്ക് ധാരണം നിർബന്ധമാണ്.
വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരെ ക്വാറന്റൈനിൽ പാർപ്പിച്ചിരുന്ന ഹോട്ടലിൽ ക്ലീനിംഗ് ജോലി ചെയ്തിരുന്ന ആളിൽ നിന്ന് അഡലെയ്‌ഡിൽ 23 പേർക്കാണ് രോഗബാധയുണ്ടായത്.