ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ ചെന്നൈയിലെത്തുന്ന അമിത് ഷാ രജനീകാന്തിനെ കണ്ടേക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന പട്ടികയിൽ രജനിയുടെ പേരില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഒരു സർക്കാർ പരിപാടിയിലും ഹോട്ടൽ ലീലാപാലസിൽ നടക്കുന്ന ബി.ജെ.പി കോർകമ്മിറ്റി മീറ്റിംഗിലും മാത്രമാകും അമിത് ഷാ പങ്കെടുക്കുകയെന്നാണ് അറിയുന്നത്.