മക്ക:സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കു വേണ്ടി സമൂഹ പ്രാർത്ഥന സംഘടിപ്പിച്ചു. സൽമാൻ രാജാവിന്റെ അഭ്യർത്ഥ്യന പ്രകാരമാണ് വ്യാഴാഴ്ച വ്യാപകമായി ഇസ്തിസ്ഖാ എന്നറിയപ്പെടുന്ന നമസ്‌കാരവും പ്രാർത്ഥനയും നടത്തിയത്. ആയിരക്കണക്കാനാളുകൾ പ്രാർത്ഥനയിൽ പങ്കെടുത്തു.
വ്യാഴാഴ്ച ഇസ്തിസ്ഖാ നമസ്‌കാരം ചെയ്യണമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സൽമാൻ രാജാവ് ജനങ്ങളോട് ആഹ്വാനം ചെയ്തത്.