തിരുവനന്തപുരം:​ വിസ തട്ടിപ്പുകാരനായ തമിഴ്നാട് കന്യാകുമാരി സ്വദേശി സുധീഷ് ക്രിസ്തുദാസിനെ (49) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷം മുമ്പ് ദുബായ് എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിനു രൂപ ഇയാൾ കൈക്കലാക്കിയിരുന്നു. തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ പലരും പൊലീസിൽ പരാതി നൽകി. തുടർന്ന് ഒളിവിൽ പോയ ഇയാളെ ചെന്നൈ ബോർഡറിലെ കുണ്ടറത്തൂർ മുരുകൻ കോവിൽ കോളനിയിൽ നിന്നാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപൻ നായർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്‌പെക്ടർ രാകേഷ്.ജെ, സബ് ഇൻസ്‌പെക്ടർമാരായ സജു എബ്രഹാം, വിമൽ, സെൽവിയസ്, സി.പി.ഒ മാരായ ബിനു, സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.