ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ (2020-21) ജൂലായ് - സെപ്‌തംബർപാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച നെഗറ്റീവ് 10.7 ശതമാനമായിരിക്കുമെന്ന് എസ്.ബി.ഐയുടെ വിലയിരുത്തൽ. ജി.ഡി.പി വളർച്ച നെഗറ്റീവ് 12.5 ശതമാനമായി ചുരുങ്ങുമെന്നാണ് എസ്.ബി.ഐ നേരത്തേ വിലയിരുത്തിയിരുന്നത്.
സമ്പദ്‌വ്യവസ്ഥയിലെ വളർച്ചാനിർണയ ഘടകങ്ങളിൽ ഏറെയും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നതാണ് ജി.ഡി.പി വളർച്ചാപ്രതീക്ഷ ഉയർത്താൻ കാരണമെന്ന് എസ്.ബി.ഐ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് സൗമ്യ കാന്തിഘോഷ് പറഞ്ഞു. വ്യവസായം, സേവനം, ആഗോള സമ്പദ്‌രംഗം എന്നിവിയിലെല്ലാം ഉണർവ് ദൃശ്യമാണെന്ന് ഘോഷ് പറഞ്ഞു.