ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകൻ കാർത്തിക് സുബ്ബരാജും നടൻ വിജയ് സേതുപതിയും രംഗത്ത്. കഴിഞ്ഞ 30 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനെ ഉടൻ മോചിപ്പിക്കണമെന്നാണ് തന്റെ ട്വിറ്റർ പേജിലൂടെ വിജയ് സേതുപതി ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റം ചെയ്യാതെ 30 വർഷം ജയിലിൽ. മകനു വേണ്ടി 30 വർഷം പോരാടിയ അമ്മ. തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഗവർണറോടും അപേക്ഷിക്കുന്നു. അവർക്ക് നീതി നൽകണം’ എന്നായിരുന്നു കാർത്തിക്കിന്റെ ട്വീറ്റ്. 26 വർഷത്തിനു ശേഷം രണ്ടാഴ്ച പരോൾ ലഭിച്ചതു മാത്രമാണ് പേരറിവാളന് ലഭിച്ച ആകെയുള്ള ആനുകൂല്യം.
പേരറിവാളന്റെ ജയിൽ മോചനത്തിന് തമിഴ്നാട് സർക്കാർ തീരുമാനിച്ച് 2 വർഷം കഴിഞ്ഞിട്ടും ഗവർണർ അംഗീകാരം നൽകാത്തതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂണിലാണ് 19കാരനായ പേരറിവാളൻ അറസ്റ്റിലായത്.
പേരറിവാളനുൾപ്പെടെ കേസിലെ 7 പ്രതികളെ വിട്ടയയ്ക്കാൻ തമിഴ്നാട് 2018 സെപ്തംബറിലാണു തീരുമാനിച്ചത്.