vaccine

വാഷിംഗ്‌ടൺ: കൊവിഡ് വാക്‌സിൻ ഡിസംബർ വരെ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തേടി യു.എസ് ഫാർമാ കമ്പനി ഫെെസർ. മനുഷ്യരിൽ നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വാക്‌സിൻ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഫെെസറിന്റെ പുതിയ നീക്കം.

ഡിസംബർ അവസാനം വരെ അമേരിക്കയിലെ ഉയർന്ന രോഗ സാദ്ധ്യതയുള്ള ആളുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ വാക്‌സിൻ നൽകാൻ അനുവദിക്കണമെന്ന് ഫെെസർ യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനു നൽകിയ അപേക്ഷയിൽ പറയുന്നു.വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.പരീക്ഷണം നടത്തിയിവരിൽ 45 ശതമാനം ആളകളും 56നും 85നും ഇടയിൽ പ്രായമുള്ളവരാണെന്നും കമ്പനി അറിയിച്ചു. വാക്‌സിൻ നിർമാതാക്കളുടെ ഈ നീക്കം നിർണായക നാഴികക്കല്ലാണെന്നും ഫൈസർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൽബർട്ട് ബോയുറല പറഞ്ഞു.