t-n-prathapan


തൃശൂർ: കോൺഗ്രസ് എം.പി ടി.എൻ പ്രതാപന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യം വച്ച് പുറത്തിറങ്ങുന്ന സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ല ആരോഗ്യ വകുപ്പിന്റെ ​നിർദ്ദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.പിയ്ക്ക് കൊവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച തൃശൂർ ജനറൽ ആശുപത്രിയിൽ വച്ച് നടത്തിയ ആന്റിജൻ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. ശേഷം നടത്തിയ ആർ.ടി-പി.സി.ആർ പരിശോധനയിലാണ് പ്രതാപൻ കൊവിഡ് പോസിറ്റീവായത്.

നാളെ മുതൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു എം.പി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകിയവർ ഉടൻ പരിശോധനക്ക് വിധേയരാകണമെന്ന് എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.