തിരുവനന്തപുരം: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ വക്കീൽ നോട്ടീസയച്ചു. സ്‌പോർട്‌സ് കൗൺസിലിന്റെ വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിലാണ് മേഴ്‌സിക്കുട്ടൻ കെ സുരേന്ദ്രന് വക്കീൽനോട്ടീസ് അയച്ചത്.