ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും മുംബയ് സിറ്റി എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും.
രാത്രി 7.30 മുതൽ തിലക് മൈതാനിലാണ് മത്സരം
രണ്ട് ടീമുകളും ഇതുവരെ കിരീടം നേടിയിട്ടില്ല.
ലബേറൊ എന്ന കരുത്തനായ കോച്ചിന്റെ ശിക്ഷണത്തിലാണ് മുംബയ് ഇറങ്ങുന്നത്.
മുൻബ്ലാസ്റ്റേഴ്സ് താരം ബെർത്തലോമയി ഒഗ്ബച്ചെയും ആദം ലിഫോണ്ടെയുമാണ് മുംബയുടെ കുന്തമുനകൾ
മറുവശത്ത് സ്പാനിഷ് കോച്ച് ജെറാർഡ് നസാണ് നോർത്ത് ഈസ്റ്റിന്റെ ആശാൻ.
ക്യൂൻസ് പാർക്ക് സ്ട്രൈക്കറായിരുന്ന ഇദ്രിസ സില്ല, ഘാന താരം ക്വെസി അപ്പയ്യ എന്നിവരാണ് അവരുടെ പ്രധാന താരങ്ങൾ