roy

ഐ.എസ്.എല്ലിൽ സീസണിലെ ആദ്യമത്സരത്തിൽ ബ്ലാസ്റ്രേഴ്സിന് തോൽവി

റോയ് കൃഷ്ണയുടെ ഗോളിൽ എ.ടി.കെ മോഹൻ ബഗാന് വിജയം

ബാം​ബോ​ലി​:​ ​ഇ​ന്ത്യ​ൻ​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​ഫു​ട്ബാ​ളി​ന്റെ​ ​പു​തി​യ​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​എ.​ടി.​കെ​ ​മോ​ഹ​ൻ​ ​ബ​ഗാ​നെ​തി​രെ​ ​കേ​ര​ള​ ​ബ്ലാ​സ്റ്റേ​ഴ്സി​ന് ​തോ​ൽ​വി.​ ​ഇ​ന്ന​ലെ​ ​ഗോ​വ​യി​ലെ​ ​ബാം​ബോ​ലി​യി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​അ​റു​പ​ത്തി​യേ​ഴാം​ ​മി​നി​ട്ടി​ൽ​ ​ഫി​ജി​യ​ൻ​ ​സ്ട്രൈ​ക്ക​ർ​ ​റോ​യ് ​കൃ​ഷ്ണ​ ​നേ​ടി​യ​ ​ഗോ​ളാ​ണ് ​എ.​ടി​​കെ​യു​ടെ​ ​വി​ജ​യ​വും​ ​ബ്ലാ​സ്റ്റേ​ഴ്സി​ന്റെ​ ​പ​രാ​ജ​യ​വും​ ​ഉ​റ​പ്പി​ച്ച​ത്.​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​ബ്ലാ​സ്റ്റേ​ഴ്സി​നാ​യി​രു​ന്നു​ ​മു​ൻ​ ​തൂ​ക്ക​മെ​ങ്കി​ലും​ ​അ​വ​സ​ര​ങ്ങ​ൾ​ ​മു​ത​ലാ​ക്കാ​ൻ​ ​മ​ഞ്ഞ​പ്പ​ട​യ്ക്ക് ​ക​ഴി​ഞ്ഞി​ല്ല.​ ​എ​ന്നാ​ൽ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ആ​ക്ര​മ​ണം​ ​ക​ടു​പ്പി​ച്ച​ ​ബ​ഗാ​ന് ​ബ്ലാ​സ്‌​റ്റേ​ഴ്സ് ​ഡി​ഫ​ൻ​സി​ൽ​ ​നി​ന്ന് ​വീ​ണു​കി​ട്ടി​യ​ ​അ​വ​സ​രം​ ​ഗോ​ളാ​ക്കി​ ​റോ​യ് ​ജ​യം​ ​സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​ബ്ലാ​സ്റ്റേ​ഴ്സ് ​സൂ​പ്പ​ർ​ ​താ​രം​ ​സ​ഹ​ൽ​ ​അ​ബ്ദു​ൾ​ ​സ​മ​ദ് ​പാ​ഴാ​ക്കി​യ​ ​ര​ണ്ട് ​അ​വ​സ​ര​ങ്ങ​ൾ​ക്കും​ ​ഋ​ത്വി​ക് ​ദാ​സി​ന്റെ​ ​മി​സി​നും​ ​ബ്ലാ​സ്റ്റേ​ഴ്സി​ന് ​വി​ലി​യ​ ​വി​ല​ ​ന​ൽ​കേ​ണ്ടി​ ​വ​ന്നു.
മ​ല​യാ​ളി​ ​താ​ര​ങ്ങ​ളാ​യ​ ​സ​ഹ​ലി​നും​ ​പ്ര​ശാ​ന്തി​നും​ ​കി​ബു​ ​വി​കു​ന​ ​ബ്ലാ​സ്റ്റേ​ഴ്സി​ന്റെ​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​അ​വ​സ​രം​ ​ന​ൽ​കി.​ ​മ​റു​വ​ശ​ത്ത് ​ക​ഴി​ഞ്ഞ​ ​സീ​സ​ൺ​വ​രെ​ ​ബ്ലാ​സ്റ്റേഴ്സി​ന്റെ​ ​എ​ല്ലാ​മെ​ല്ലാ​മാ​യ​ ​സ​ന്ദേ​ശ് ​ജി​ങ്ക​ൻ​ ​എ.​ടി​കെ​ ​ജേ​ഴ്സി​യി​ൽ​ ​ക​ള​ത്തി​ലി​റ​ങ്ങി.​ 4​-3​-3​ ​ഫോ​ർ​മേ​ഷ​നി​ലാ​ണ് ​ബ്ലാ​സ്റ്റേ​ഴ്സ് ​ഇ​റ​ങ്ങി​യ​ത്.​ ​മ​റു​വ​ശ​ത്ത് ​എ.​ടി.​ ​കെ​യെ​ 3​-5​-2​ ​ശൈ​ലി​യി​ലാ​ണ് ​ഹാ​ബാ​സ് ​ക​ള​ത്തി​ൽ​ ​വി​ന്യ​സി​ച്ച​ത്.പൊ​സ​ഷ​നി​ലും​ ​പാ​സിം​ഗി​ലു​മെ​ല്ലാം​ ​ബ്ലാ​സ്റ്റേ​ഴ്സാ​യി​രു​ന്നു​ ​മു​ന്നി​ലെ​ങ്കി​ലും​ ​അ​വ​സ​ര​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കു​ന്ന​തി​ലെ​യും​ ​ഫി​നി​ഷിം​ഗി​ലേ​യും​ ​പി​ഴ​വു​ക​ൾ​ ​തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു.

ഗോ​ളി​ല്ലാ​ ​പ​കു​തി
കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​കാ​ണി​ക​ൾ​ക്ക് ​പ്ര​വേ​ശ​ന​മി​ല്ലാ​തെ​ ​ന​ട​ത്തു​ന്ന​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഫു​ട്ബാ​ൾ​ ​ലീ​ഗി​ന്റെ​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ന്റെ​ ​ഒ​ന്നാം​ ​പ​കു​തി​ ​ഗോ​ൾ​ ​ര​ഹി​ത​മാ​യി​രു​ന്നു.​ ​സൂ​ക്ഷി​ച്ചാ​ണ് ​ഇ​രു​ ​ടീ​മും​ ​തു​ട​ങ്ങി​യ​ത്.​ ​ബ​ഗാ​ൻ​ ​പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് ​വ​ലി​ഞ്ഞ​പ്പോ​ൾ​ ​ബ്ലാ​സ്റ്റേ​ഴ്സാ​ണ് ​പി​ന്നെ​യും​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ന​ട​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​ഗോ​ള​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കാ​നാ​യി​ല്ലെ​ന്ന് ​മാ​ത്രം.​ ​ആദ്യപകുതിയിൽ​ത്ത​ന്നെ​ ​പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ​ബ​ഗാ​ന് ​സൂ​പ്പ​ർ​ ​താ​രം​ ​സൂ​സൈ​രാ​ജി​ന്റെ​ ​സേ​വ​നം​ ​ന​ഷ്ട​മാ​യി.​സു​ഭാ​ശി​ഷ് ​ബോ​സാ​ണ് ​പ​ക​ര​മി​റ​ങ്ങി​യ​ത്.​ ​
ര​ണ്ടാം​ ​മി​നി​ട്ടി​ൽ​ ​എ.​ടി​ക.​കെ​യു​ടെ​ ​റോ​യ് ​കൃ​ഷ്ണ​ ​അ​വ​സ​രം​ ​പാ​ഴാ​ക്കി.​ 33​-ാം​ ​മി​നി​ട്ടി​ലും​ ​റോ​യ് ​കൃ​ഷ്ണ​യ്ക്ക് ​പി​ഴ​ച്ചു.​ ​പി​ന്നാ​ലെ​ ​ബ്ലാ​സ്റ്റേഴ്സി​ന്റെ​ ​ഋ​ത്വി​ക് ​ദാ​സും​ ​അ​വ​സ​ര​ം​ ​ന​ഷ്ട​മാ​ക്കി.

റോ​യ് ​ജോ​യി
ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ബ്ലാ​സ്റ്റേ​ഴ്സി​ന്റെ​ ​മു​ന്നേറ്റ​ത്തോ​ടെ​യാ​ണ് ​തു​ട​ങ്ങി​യ​തെ​ങ്കി​ലും​ ​തു​ട​ർ​ന്ന് ​എ.​ടി.​കെ​ ​ആ​ക്ര​മ​ണം​ ​ക​ന​പ്പി​ച്ചു.​ ​അ​റു​പ​ത്തി​യേ​ഴാം​ ​മി​നി​ട്ടി​ൽ​ ​അ​തി​ന് ​ഫ​ല​മു​ണ്ടാ​യി.​ ​മ​ൻ​വീ​ർ​ ​സിം​ഗി​ന്റെ​ ​ക്രോ​സ് ​ക്ലി​യ​ർ​ ​ചെ​യ്യു​ന്ന​തി​ൽ​ ​ബ്ലാ​സ്റ്റേ​ഴ്സ് ​പ്ര​തി​രോ​ധ​ ​നി​ര​യ്ക്ക് ​സം​ഭ​വി​ച്ച​ ​പി​ഴ​വ് ​മു​ത​ലെ​ടു​ത്ത് ​ത​ക​ർ​പ്പ​ൻ​ ​ഇ​ട​ങ്കാ​ല​ൻ​ ​ഷോ​ട്ടി​ലൂ​ടെ​ ഗോ​ളി​ ​ആ​ൽ​ബി​നോ​ ​ഗോ​മ​സി​ന് ​ഒ​ര​വ​സ​ര​വും​ ​ന​ൽ​കാ​തെ​ ​റോ​യ് ​പ​ന്ത് ​വ​ല​യ്ക്ക​ക​ത്താ​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​സ​മ​നി​ല​യ്ക്കാ​യി​ ​ബ്ലാ​സ്റ്റേ​ഴ്സ് ​കി​ണ​ഞ്ഞ് ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ഒ​ന്നും​ ​ല​ക്ഷ്യം​ ​ക​ണ്ടി​ല്ല.