sunil

കൊൽക്കത്ത: പ്രായമാകുമ്പോൾ മാതാപിതാക്കളെ തെരുവിലേക്ക് എറിയുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. എന്നാൽ, മക്കൾ ഉപേക്ഷിച്ച് തെരുവിലായിട്ടും 80 കാരനായ സുനിൽ പാൽ തളർന്നില്ല. താൻ സ്വയം വരച്ച ചിത്രങ്ങൾ വിറ്റാണ് അദ്ദേഹം ജീവിക്കുന്നത്. ജീവൻ തുടിക്കുന്ന, അതിമനോഹരമായ ചിത്രങ്ങളാണിത്. കൊൽക്കത്തയിലെ ​ഗോൾ പാർക്കിലെ ​ഗരിയാഹത്ത് റോഡിലെ ആക്സിസ് ബാങ്കിന് മുന്നിലാണ് ഇയാൾ ചിത്രങ്ങൾ വിൽക്കുന്നത്.

50 മുതൽ 100 രൂപവരെയാണ് ചിത്രങ്ങൾക്ക് സുനിൽ ഈടാക്കുന്നത്. ബുധനാഴ്ചയും ശനിയാഴ്ചയും ചിത്രങ്ങളുമായി സുനിൽ എത്തും. സമൂഹമാദ്ധ്യമങ്ങളിൽ സുനിൽ മുത്തച്ഛന്റെ കഥ വൈറലായതോടെ, നിരവധി പേരാണ് അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്ത് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ വാങ്ങാൻ തയ്യാറാണെന്ന് ധാരാളം പേർ അറിയിച്ചു കഴിഞ്ഞു.

പ്രതിസന്ധിയിൽ തളരാതെ മുന്നേറിയ സുനിൽ എല്ലാവർക്കും പാഠമാണെന്നാണ് സമൂഹമാദ്ധ്യമങ്ങൾ ഒന്നടങ്കം പറയുന്നത്.