isl

പനാജി: ഐ.എസ്.എല്ലിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ വിജയം നേടി എടികെ മോഹന്‍ ബഗാന്‍. ആദ്യ മത്സരത്തിൽ എടികെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒറ്റ ഗോളിനാണ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായിരുന്നില്ല. മത്സരത്തിന്റെ 67ാം മിനിട്ടിൽ റോയ് കൃഷ്ണയുടെ ഗോളാണ് കൊൽക്കത്തയ്‌ക്ക് വിജയം നേടി നൽകിയത്.

ഒട്ടേറെ അവസരങ്ങള്‍ കിട്ടിയിട്ടും ഫിനിഷിംഗിലെ പോരായ്‌മയാണ് ബ്ലാസ്‌റ്റേഴ്‌സിന് വിനയായി മാറിയത്. മറുഭാഗത്ത് എടികെ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തു.ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ് 67-ാം മിനിട്ടില്‍ റോയ് കൃഷ്‌ണ ഗോള്‍ നേടിയത്. 4-3-3 ഫോര്‍മേഷനിലാണ് ബ്ലാസ്റ്റേഴ്സിനെ കോച്ച് കിബു വികുന ഇറക്കിയത്. മറുവശത്ത് 3-5-2 എന്ന ഫോര്‍മേഷനിലാണ് എടികെ കളിച്ചത്.