health

മനുഷ്യ ജീവിതത്തിൽ മറ്റെല്ലാ കാര്യങ്ങൾക്കുമെന്ന പോലെ ലൈംഗികതയ്ക്കും വൈകാരികവും മാനസികവും ശാരീരികവുമായ പ്രാധാന്യമുണ്ട്. കേവലം ലൈംഗികസുഖത്തിന് എന്നതിലുപരി ലൈംഗികബന്ധത്തിന് അനേകം നല്ല ഫലങ്ങൾ ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത് എന്നാൽ അറിഞ്ഞിരിക്കേണ്ട ചില പ്രതികൂല ഘടകങ്ങളുമുണ്ട് പശ്ചാത്താപം, നിരാശ, ആശയക്കുഴപ്പം, നാണക്കേട്, കുറ്റബോധം, ഏകാന്തത എന്നിവയാണവ. സാധാരണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ഇവ സംഭവിക്കാമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു..

എന്നാൽ തന്നെക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീകളിൽ പുരുഷന്മാർ ലൈംഗിക സുഖം തേടുന്നതിന് വ്യത്യസ്തങ്ങളായ പല കാരണങ്ങളുണ്ട്. മുതിർന്ന സ്ത്രീകൾ ലൈംഗികതയിൽ കൂടുതൽ പക്വതയുള്ളവരാണ്; അവരുടെ ആവശ്യങ്ങൾ പ്രകടിപ്പിക്കുന്നതിലും ലൈംഗിക പരീക്ഷണത്തിനും പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനും മടി കാണിക്കില്ല. സെക്‌സിൽ ഏർപ്പെടുന്നതിൽ പുരുഷനുമേൽ സമ്മർദം കുറവായിരിക്കും. തുല്യ പങ്കാളിത്തമുള്ള സെക്‌സായിരിക്കും കൂടുതലും. ഇത് സ്ത്രീകളെ പൂർണമായി തൃപ്തിപ്പെടുത്താൻ പുരുഷനെ സഹായിക്കും. കിടക്കയിലും പുറത്തും തനിക്കുള്ള കഴിവിനെ കുറിച്ച് കൂടുതൽ ആത്മവിശ്വാസം പുരുഷന്മാരിൽ അതുണ്ടാക്കും.

താരതമ്യേന പുതിയ, യുവ പങ്കാളിയെ കിടക്കയിൽ തൃപ്തിപ്പെടുത്താൻ പുരുഷന്മാർക്ക് കൂടുതൽ സമ്മർദ്ദം അനുഭവപ്പെടേണ്ടിവന്നേക്കാം. തന്റെ പ്രകടനത്തെ കുറിച്ചുള്ള ഉത്കണ്ഠയും ഇതിന് കാരണമാകാം. എന്നാൽ ഒരു മുതിർന്ന പങ്കാളിയുമായി കിടക്ക പങ്കിടുന്നത് വലിയ ഉത്കണ്ഠ കൂടാതെ റിലാക്‌സ്ഡായി പുരുഷന് തോന്നാം. മുതിർന്ന പങ്കാളി പുരുഷന്മാരുടെ കിടക്കയിലെ പ്രകടനത്തെക്കുറിച്ച് വിധി എഴുതുകയില്ല, മറിച്ച് അവരെ സെക്‌സിലേക്ക്, ആനന്ദത്തിലേക്ക് നയിക്കുകയാകും ചെയ്യുക. ഇത് പുരുഷന്മാരിലെ സമ്മർദ്ദം ഇല്ലായ്മ ചെയ്യുകയും രണ്ട് പേർക്കും കൂടുതൽ സന്തോഷകരമായ അനുഭവം നൽകുകയും ചെയ്യും. ഒരു പുരുഷന് തന്റെ ഭയവും ഉത്കണ്ഠയും തന്നേക്കാൾ പ്രായമുള്ള ഒരു സ്ത്രീയുമായി പങ്കുവയ്ക്കുന്നത് കൂടുതൽ എളുപ്പമുള്ളതായി തോന്നാമെന്നും ഡോക്ടർമാർ പറയുന്നു.