india-vaccine


ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്സിനേഷൻ രൂപരേഖയെക്കുറിച്ച് വിലയിരുത്താനുള്ള നിർണായക ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റർ വഴി മോദി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനേഷൻ സംവിധാനങ്ങളെ കുറിച്ചും മുൻപോട്ട് നീങ്ങുന്നതിനെ കുറിച്ചും വിലയിരുത്തുന്നതിനായാണ് യോഗം വിളിച്ചുചേർത്തതെന്നും മോദി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

വിർച്വൽ മീറ്റിംഗ് വഴിയാണ്, കേന്ദ്ര സർക്കാരിന് കീഴിലെ നയരൂപീകരണ സ്ഥാപനമായ 'നീതി ആയോഗി'ന്റെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുമായി മോദി സംവദിച്ചത്. വാക്സിൻ വികസിപ്പിച്ചെടുക്കുക, കാര്യനിർവ്വഹണ അനുമതികൾ നേടുക, വാക്സിൻ സംഭരണം തുടങ്ങിയ ബന്ധപ്പെട്ട വളരെ പ്രധാനപ്പെട് കാര്യങ്ങൾ തങ്ങൾ ചർച്ച ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

Held a meeting to review India’s vaccination strategy and the way forward. Important issues related to progress of vaccine development, regulatory approvals and procurement were discussed. pic.twitter.com/nwZuoMFA0N

— Narendra Modi (@narendramodi) November 20, 2020

ഒപ്പം, വാക്സിൻ വിതരണത്തിലെ ആരോഗ്യ പ്രവർത്തകരുടെ പങ്കാളിത്തം, വാക്സിൻ സൂക്ഷിക്കാൻ ആവശ്യമായ ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുക, വാക്സിൻ വിതരണത്തിനായുള്ള വാക്സിനേറ്റർ, ടെക്ക് പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ നിർമാണം, രാജ്യത്തെ ജനവിഭാഗങ്ങളുടെ മുൻഗണനാ ക്രമം നിർണയിക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.