നാട്ടിൻപുറങ്ങളിലും മറ്റും കണ്ടുവരുന്ന ഒൗഷധ ചെടിയാണ് തിരുതാന്നി. പൂവാലിക്കൊടി, മുടന്തി, ഒടുതൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇത് ചൈനയിലും മലേഷ്യയിലും പരമ്പരാഗത ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ നീരും വേരുകളുമാണ് ഉപയോഗിക്കുക. വയറുവേദന, എക്‌സിമ, നേത്രസംബന്ധിയായ രോഗങ്ങൾ എന്നിവയ്ക്ക് തിരുതാന്നി ഉപയോഗിക്കുന്നു. കൂടാതെ അൽഷിമേഴ്സിനും രക്തശുദ്ധീകരണത്തിനും തിരുതാന്നി ഔഷധമാണ്.
തിരുതാന്നിയിൽ ധാരാളം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. മുടി വളർച്ചയ്ക്കും ഫലപ്രദമാണ്. തിരുതാന്നിയിലുള്ള ലെക്റ്റിനുകൾ ഹൃദയസംബന്ധമായ രോഗങ്ങൾ അകറ്റാൻ സഹായിക്കും. തിരുതാന്നിയുടെ വേരുകൾ കരൾ ശുദ്ധീകരണത്തിന് സഹായിക്കുന്നു. ഉത്കണ്ഠ, തളർച്ച എന്നിവയ്‌ക്ക് പ്രതിവിധിയായി ആയുർവേദ കൂട്ടുകളിൽ ഇവ ഉപയോഗിക്കാറുണ്ട്. ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും ഉപയോഗിക്കരുത്. മറ്റുള്ളവർ വിദഗ്ധ ഉപദേശത്തോടെ മാത്രം കഴിക്കുക.