covid-vaccine

പുണെ: ഓക്സ്ഫഡ് കൊവിഡ് വാക്സിൻ 2021 ഏപ്രിലോടെ ജനങ്ങൾക്ക് ലഭ്യമാക്കിത്തുടങ്ങുമെന്ന് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പുനാവാല. പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകൾക്ക് പരമാവധി 1000 രൂപ വിലവരും.

അടുത്ത ഫെബ്രുവരിയോടെ മുതിർന്ന പൗരന്മാർക്കും, ആരോഗ്യപ്രവർത്തകർക്കും വാക്സിൻ ലഭ്യമാക്കിത്തുടങ്ങും. 2024 ഓടെ എല്ലാവരിലും വാക്സിൻ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദാർ പുനാവാല വ്യക്തമാക്കി.അന്തിമഘട്ട പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള റിപ്പോർട്ട് ഒരു മാസത്തിനകം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.


'വാക്സിൻ കുട്ടികളിൽ പ്രതികൂലമാവില്ലെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ കുത്തിവെപ്പ് നടത്തുകയുള്ളൂവെന്നും അദാർ പുനാവാല പറഞ്ഞു. മുതിർന്നവരിൽ ഓക്സ്ഫഡ് വാക്സിൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.